ഡല്‍ഹിയില്‍ നാലുനില വീട് തകര്‍ന്നു വീണു. നരേല ഇഡസ്ട്രിയല്‍ ഏരിയക്ക് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അഞ്ച് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. നാല് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി.
ഇവര്‍ രണ്ട് പേരും സ്ത്രീകളാണ്. ഇനി മൂന്ന് പേരെയാണ് പുറത്തെടുക്കാനുള്ളത്. ഇതില്‍ ഒമ്ബത് വയസായ പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷപ്പെടുത്തിയ രണ്ട് സ്ത്രീകളുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് മാറ്റി ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്
NEWS 22 TRUTH . EQUALITY . FRATERNITY