അക്ഷരതെറ്റുകള്‍ ഇപ്പോള്‍ ചാനലുകളില്‍ വര്‍ദ്ധിച്ചുവരുകയാണ്. വാര്‍ത്താ ചാനലുകളിലാണ് അധികവും തെറ്റുകള്‍ കടന്നുവരുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മാതൃഭൂമിയ്ക്ക് പറ്റിയ ഒരു അബദ്ധമാണ്. വ്യാപാരി വ്യവസായി സമിതി നേതാവ് ടി നസറുദ്ദീന്റെ മരണത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തിയ വാര്‍ത്ത നല്‍കിയ സ്ക്രോളില്‍ ടി നസറുദ്ദീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തരിച്ചു എന്നാണ് വന്നത്. ചാനലിന്റെ വാര്‍ത്ത സ്ക്രോള്‍ വലിയ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ‘മാതൃഭൂമി ആദ്യത്തെ രണ്ടു വാക്ക് വിട്ടെങ്ങാനും പോയിരുന്നെങ്കില്‍ ചാനല്‍ ഓഫീസ് ചരിത്രമായേനെ, PS. ചാനലിന്റെ പതിനാറടിയന്തിരം വലിയെ ബാധിക്കരുത്’- എന്ന കുറിപ്പോടെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുകയാണ് സംരംഭകയും എഴുത്തുകാരിയുമായ ലക്ഷ്മി രാജീവ്.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …