ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടി ഹൈദരാബാദ് എഫ്സി. ഇന്നലെ നടന്ന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചതോടെയാണ് ഹൈദരാബാദ് ടോപ് ഫോര്‍ ഉറപ്പിച്ചത്. കഴിഞ്ഞ സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട പ്ലേ ഓഫ് സ്ഥാനം ഇക്കുറി ഏറ്റവുമാദ്യം ഉറപ്പിച്ചാണ് ഹൈദരബാദ് കൈയ്യടി നേടിയത്.
മത്സരശേഷം പ്ലേ ഓഫ് യോഗ്യത എല്ലാ കളിക്കാര്‍ക്കും സ്റ്റാഫംഗങ്ങള്ക്കുമായി സമര്‍പ്പിച്ചിരിക്കുകയാണ് ഹൈദരാബാദ് പരിശീലകന് മനോലോ മാര്‍ക്വെസ്. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലാണ് ഞങ്ങള്‍ക്ക് പ്ലേ ഓഫ് സ്ഥാനം നഷ്ടമായത്, ഇക്കുറി ടോപ് ഫോറില്‍ ഫിനിഷ് ചെയ്യുകയെന്നതായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം, ഇപ്പോള്‍ ഞങ്ങള്‍ വളരെയധികം സന്തുഷ്ടരാണ്, പ്ലേ ഓഫ് യോഗ്യത
എല്ലാ കളിക്കാര്‍ക്കും സ്റ്റാഫംഗങ്ങള്ക്കുമായി സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, മാര്‍ക്വെസ് മത്സരശേഷം പറഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകോമനോവിച്ച് തങ്ങളെ അഭിനന്ദിച്ചതായും മാര്‍ക്വെസ് പറഞ്ഞു. പ്ലേ ഓഫ് യോഗ്യത നേടിയതില്‍ അഭിനന്ദിക്കാന്‍ ഇവാന് ഞങ്ങളുടെ ഡ്രെസ്സിങ് റൂമിലെത്തിയിരുന്നു, വ്യക്തിപരമായി ഇത്തരത്തില്‍ നിലവാരം കാത്തുസൂക്ഷിക്കുന്ന പരിശീലകരെയാണ് ഐഎസ്എല്ലിന് ആവശ്യമെന്നും മാര്‍ക്വെസ് പറഞ്ഞു.