യുക്രൈനിലെ യുദ്ധ സാഹചര്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യയിലെത്തിയ വിദ്യാർത്ഥി. നരകതുല്യമായ അനുഭവമായിരുന്നു അത് എന്നായിരുന്നു യുക്രൈനിൽ നിന്ന് ഇന്ത്യയിലെത്തിയ ശുഭാൻഷു എന്ന വിദ്യാർത്ഥി പറഞ്ഞത്. യുക്രൈനിൽ നിന്ന് നിന്ന് അയൽരാജ്യങ്ങളിലേക്ക് പോകാനും അവിടെ നിന്ന് ഇന്ത്യ വരെ എത്തുന്നത് വരെയുണ്ടായ ബുദ്ധിമുട്ടുകളും ശുഭാൻഷു വിവരിച്ചു.”ഞങ്ങൾ വിന്നിറ്റ്സിയയിൽ നിന്ന് അതിർത്തിയിലേക്ക് യാത്ര ചെയ്തു.
ഞങ്ങളുടെ കോൺട്രാക്ടർമാർ ബസുകൾ ഏർപ്പാട് ചെയ്തു. ഏകദേശം 12 കിലോമീറ്റർ നടക്കേണ്ടി വന്നെങ്കിലും ഞങ്ങൾ സുരക്ഷിതമായി അതിർത്തിയിലെത്തി. പക്ഷേ റൊമാനിയൻ അതിർത്തി കടക്കുക അസാധ്യമായിരുന്നു. അതിർത്തി കടക്കാൻ അവർ സമ്മതിച്ചിരുന്നില്ല. വിദ്യാർത്ഥികൾ കരയുകയായിരുന്നു, അതിർത്തി കടക്കാൻ അനുവദിക്കണമെന്ന് ഞങ്ങൾ അപേക്ഷിച്ചു. ചിലർ ബോധരഹിതനായി, കാലിൽ വീണു.
ചില വിദ്യാർത്ഥികൾ ആദ്യം പോകട്ടെ എന്ന് പറഞ്ഞ് പരസ്പരം വഴക്കിട്ടു. ചില യുക്രൈനിയൻ സൈനികർ വിദ്യാർത്ഥികളെ ചവിട്ടിയിട്ടു.” ശുഭാൻഷു പറഞ്ഞു. “ചില വിദ്യാർത്ഥികളെ റൈഫിൾ ഉപയോഗിച്ച് അവർ അടിച്ചു. സ്ഥിതി വളരെ മോശമായിരുന്നു. അതിർത്തി കവാടങ്ങൾ തുറന്നപ്പോൾ അവർ ആദ്യം യുക്രൈനിയക്കാരെയാണ് സഹായിച്ചത്. അതിന് ശേഷമാണ് ഞങ്ങൾ ഇന്ത്യൻ എംബസി കാണുന്നത്.
പിന്നീട് ഞങ്ങൾ ഒരു പ്രശ്നവും നേരിട്ടിട്ടില്ല, എല്ലാം സുഗമമായി. ഞങ്ങൾക്ക് ഭക്ഷണവും വെള്ളവും ലഭിച്ചു.” ശുഭാൻഷു പറഞ്ഞു. യുക്രൈനിയൻ തലസ്ഥാനമായ കൈവിൽ നിന്ന് 270 കിലോമീറ്റർ അകലെയാണ് വിന്നിറ്റ്സിയ. 16,000 ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോഴും യുക്രൈനിൽ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച റഷ്യൻ ആക്രമണം ആരംഭിച്ചതു മുതൽ ഭൂഗർഭ ബങ്കറുകൾ, മെട്രോ സ്റ്റേഷനുകൾ, ബോംബ് ഷെൽട്ടറുകൾ എന്നിവിടങ്ങളിലാണ് ഇവർ അഭയം പ്രാപിച്ചിരിക്കുന്നത്.