റഷ്യന്‍ ആക്രമണം തുടരുന്നതിനിടെ യേശു ക്രിസ്തുവിന്‍റെ ശില്‍പം ഒളിയിടത്തിലേക്ക് മാറ്റി യുക്രെയ്ന്‍. ലുയവ് അര്‍മേനിയന്‍ കത്തീഡ്രലിലെ പ്രശസ്തമായ ജീസസ് ക്രൈസ്റ്റ് ശില്‍പമാണ് മാറ്റിയത്. കിഴക്കന്‍ യൂറോപ്യന്‍ മാധ്യമ സംഘടനയായ നെക്സ്റ്റയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുക്രെയ്ന്‍ നഗരങ്ങള്‍ നിരന്തരം റഷ്യന്‍ മിസൈലുകളുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 1939-45 കാലഘട്ടത്തില്‍ രണ്ടാം ലോക മഹായുദ്ധകാലത്താണ് ശില്‍പം ഇതിനുമുന്‍പ് മറ്റൊരു സങ്കേതത്തിലേക്ക് മാറ്റിയത്.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …