Breaking News

നല്ല വേഷങ്ങള്‍ കിട്ടാതായതോടെ അച്ഛന്‍ പതറിപ്പോയി;അച്ഛന് പണത്തെക്കാള്‍ പ്രാധാന്യം കഥാപാത്രമാണ്; കൊട്ടാരക്കര ശ്രീധരന്‍ നായരെ പറ്റിയുള്ള ഓര്‍മകള്‍ പങ്കുവെച്ച്‌ സായ് കുമാര്‍

മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് സായികുമാര്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു. നായക വേഷത്തില്‍ നിന്നും വില്ലന്‍ വേഷങ്ങളില്‍ എല്ലാം തന്നെ താരം അനായാസം ചേക്കേറുകയും ചെയ്തു. നാടക നടനും ചലചിത്ര അഭിനേതാവുമായ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകന്‍ കൂടിയാണ് സായ് കുമാര്‍. അച്ഛന്‍ എന്ന രീതിയില്‍ പൂര്‍ണ്ണമായും വിജയിച്ചൊരാളാണ് അദ്ദേഹമെങ്കിലും ചില നിമിഷങ്ങളില്‍ പതറിപ്പോയെന്ന് തോന്നിയിട്ടുണ്ടെന്നും സായ് കുമാര്‍ അച്ഛനെ പറ്റിയുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നു.

‘സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന ഒരു സമയത്തില്‍ നിന്നും പടങ്ങളുടെ എണ്ണം കുറയുകയും നല്ല വേഷങ്ങള്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യം വരുകയും ചെയ്തപ്പോള്‍ കൊട്ടാരക്കര ശ്രീധരന്‍നായര്‍ എന്ന വ്യക്തി പതറിപ്പോയോ എന്നൊരു സംശയം തോന്നിയിട്ടുണ്ട്. എട്ട് മക്കളടങ്ങുന്ന കുടുബമാണെങ്കിലും അച്ഛന് പണം സേവ് ചെയ്യുന്ന സ്വഭാവമില്ലാത്തതുകൊണ്ട് പലപ്പോഴും പണത്തിന് ബുദ്ധിമുട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉണ്ടാകില്ല. അച്ഛന് പണത്തെക്കാള്‍ പ്രാധാന്യം കഥാപാത്രമാണ്. അച്ഛന്‍ ട്രെയ്നില്‍ ഉച്ചയ്ക്ക് എത്തുമെങ്കിലും ആദ്യം എത്തുന്നത് അച്ഛന്റെ പെട്ടികളായിരിക്കും.

നാട്ടുകാരോടൊക്കെ കുശലം പറഞ്ഞ് രണ്ട് മൂന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് അച്ഛന്‍ എത്താറുള്ളത്,’ സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അമ്മയുടെ സ്വാദിഷ്ടമായ ആഹാരത്തെക്കുറിച്ചും താരം ഓര്‍ത്തെടുത്തു. പഴയക്കാല താരങ്ങളായ പ്രേം നസീറും, സത്യനും, ബഹദൂറുമൊക്കെ അമ്മയുടെ ആഹാരത്തെ പുകഴ്ത്തിയിട്ടുണ്ടെന്നും സായ് കുമാര്‍ പറഞ്ഞു. താന്‍ മേക്കപ്പിടുമ്ബോഴും ദിവസവും രാവിലെ പ്രാര്‍ഥിക്കുമ്ബോഴും ആദ്യം അച്ഛനും അമ്മയുമാണ് മനസ്സില്‍ വരുന്നത്. അതുകൊണ്ടുതന്നെ തന്റെ മാതാപിതാക്കള്‍ മരിച്ചുപോയെങ്കിലും അവരുമായി അകല്‍ച്ച തോന്നിയിട്ടില്ലെന്നും താരം കൂട്ടിചേര്‍ത്തു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …