Breaking News

ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്: തുറന്നു പറ‍ഞ്ഞ് മേനക

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേനക. എണ്‍പതുകളില്‍ നായികയായിരുന്ന മേനക തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ അഭിനയ മികവുകൊണ്ട് ആരാധകരുടെ ഇഷ്ട താരമായി മാറി. മലയാളം, തമിഴ് സിനിമകളെ കൂടാതെ തെലുങ്ക്, കന്നട സിനിമകള്‍ ഉള്‍പ്പെടെ നൂറിലധികം സിനിമകളില്‍ മേനക വേഷമിട്ടു.

ഇപ്പോള്‍, വനിതാ ദിനത്തോടനുബന്ധിച്ച്‌ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ സംഘടിപ്പിച്ച ‘ആര്‍ജ്ജവം’ എന്ന പരിപാടിയില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വനിതാ അഭിനേതാക്കള്‍ വിജയകരമായി ഒരു പരിപാടി സംഘടിപ്പിക്കുന്നതില്‍ എല്ലാ പുരുഷന്മാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് മേനക സംസാരിച്ചത്. സ്ത്രീകള്‍ യാത്ര പോകുമ്ബോള്‍ അതില്‍ ഡ്രൈവറായിട്ടെങ്കിലും ഒരു പുരുഷന്‍ വേണമെന്നും അല്ലെങ്കില്‍ ശരിയാവില്ല എന്നും മേനക പറയുന്നു.

‘എല്ലാ സ്ത്രീകളും നവര്തനങ്ങളാണ്. നവരത്‌നങ്ങള്‍ പതിച്ച സ്വര്‍ണം ഇടുമ്ബോള്‍ തന്നെ നല്ല ഭംഗിയാണ്, എല്ലാ പുരുഷന്മാരും സ്വര്‍ണങ്ങളാണ്, സ്ത്രീകള്‍ നവരത്‌നങ്ങളും. ആ ഒരു ഭംഗി ഒരിക്കലും മാറില്ല. സ്ത്രീകള്‍ യാത്ര പോകുമ്ബോള്‍ അതില്‍ ഡ്രൈവറായിട്ടെങ്കിലും ഒരു പുരുഷന്‍ വേണം. അല്ലെങ്കില്‍ ശരിയാവില്ല. നമ്മള്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത്. അല്ലെങ്കില്‍ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നെ എന്ന് ചോദിക്കാന്‍ ആളുണ്ടാവുമായിരുന്നു,’ മേനക പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …