Breaking News

തുടരുന്ന ക്രൂരതകൾ; തെരുവു നായയെ കെട്ടിയിട്ട് ആസിഡ് ഒഴിച്ചു! ചോദ്യം ചെയ്യാൻ എത്തിയ സ്ത്രീക്ക് ഭീഷണി, 5 പേർക്കെതിരെ കേസ്

തെരുവുനായ്ക്കളോടുള്ള കണ്ണില്ലാത്ത ക്രൂരത തുടർകഥയാവുന്നു. കെട്ടിയിട്ട് അടിച്ചു കൊലപ്പെടുത്തിയും കൈകാലുകൾ മുറിച്ചു കളഞ്ഞും ക്രൂരത കാണിച്ചവരാണ് അധികവും. ഇപ്പോൾ നായയുടെ ദേഹത്ത് ആസിഡ് ഒഴിച്ചതാണ് ഒടുവിലായി റിപ്പോർട്ട് ചെയ്തിരിക്കുന്ന ക്രൂരത. 5 പേർ ചേർന്നായിരുന്നു അതിക്രമം കാണിച്ചത്. മാർച്ച് നാലിന് ബനശങ്കരിയിലെ അംബേദ്കർ നഗറിൽ വെച്ചായിരുന്നു പ്രതികൾ നായയെ കെട്ടിയിട്ട ശേഷം ആസിഡ് ഒഴിച്ചത്.

പ്രതികൾ മദ്യലഹരിയിൽ ആയിരുന്നു. ക്രൂരത കണ്ട് ചോദ്യം ചെയ്യാൻ എത്തിയ സ്ത്രീയെ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സാമൂഹ്യപ്രവർത്തകന്റെ സഹായത്തോടെ സ്ത്രീ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 5 പേർക്കെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റ അഞ്ചു വയസുള്ള നായയെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …