Breaking News

കണ്‍സഷന്‍ വിദ്യാര്‍ഥികള്‍ക്ക്​ തന്നെ നാണക്കേട്​; ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കുമെന്ന് ആന്റണി രാജു…

സംസ്ഥാനത്ത്​ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക്​ വര്‍ധിപ്പിക്കേണ്ടി വരുമെന്ന്​ ഗതാഗത മന്ത്രി ആന്റണി രാജു. കണ്‍സഷന്‍ തുക അവര്‍​ തന്നെ നാണക്കേടായി കാണുന്നുവെന്നും അഞ്ച്​ രൂപ കൊടുത്ത്​ പലരും ബാക്കി വാങ്ങാറില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളെ കയറ്റാത്ത ബസിന്‍റെ പെര്‍മിറ്റ്​ റദ്ദാക്കും. ബസ്​ സമരത്തെ കുറിച്ച്‌​ ഉടമകള്‍ അറിയിച്ചില്ല.

ബസുടമകളുടെ ആവശ്യം ന്യായമാണെന്നും സംസ്ഥാനത്തെ ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനാഭിപ്രായം കൂടി നോക്കിയിട്ട്​ നിരക്കുയര്‍ത്തുന്ന കാര്യം നടപ്പാക്കും. എത്രത്തോളം വര്‍ധന വേണ്ടിവരുമെന്നു ചര്‍ച്ച ചെയ്യുമെന്നും സൂക്ഷ്മതയോടെ മാത്രമേ നടത്തുകയുള്ളുവെന്നും ആന്‍റണി രാജു പറഞ്ഞു.

ചാര്‍ജ് വര്‍ധിപ്പിക്കേണ്ടത് സ്വകാര്യ ബസുകളേക്കാള്‍ കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യമാണ്. ബള്‍ക്ക് പര്‍ച്ചേഴ്സ് ചെയ്തവര്‍ക്ക് വില കൂട്ടിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായും മന്ത്രി അറിയിച്ചു. അതേസമയം മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെ.എസ്​.യു രംഗത്തെത്തി. മന്ത്രിയുടേത്​ നിരുത്തരവാദപരമായ പരാമര്‍ശമാണെന്നും കണ്‍സഷനെ പുച്ഛത്തോടെയാണ്​ കാണുന്നതെന്നും സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്ത്​ പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …