തൃശൂര്‍ ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു. ആറാട്ട് കഴിഞ്ഞ് തിടമ്ബേറ്റാന്‍ നിര്‍ത്തിയിരുന്ന ആനകളില്‍ ഒരാന ഇടഞ്ഞ് മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി പരത്തി. സംഭവം കണ്ട് നാട്ടുകാര്‍ ചിതറിയോടി കുഴിയില്‍ വീണ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ മന്ദാരം കടവിലാണ് സംഭവം നടന്നത്. ആനകള്‍ പെട്ടെന്ന് ശാന്തരായതോടെ വന്‍ അപകടമാണ് ഒഴിവായത്. ആനകളുടെ പരാക്രമം കണ്ട് ആറാട്ടിനെത്തിയ സ്ത്രീകളടക്കമുള്ള നിരവധി പേര്‍ ചിതറിയോടി. ഇതിനിടയിലാണ് റോഡില്‍ നിന്നും രണ്ട് പേര്‍ താഴേക്ക് വീണത്.
Check Also
ആശുപത്രികള്‍ തകര്‍ത്തത് തിരിച്ചടിച്ചു; ഡോക്ടര്‍മാരും നഴ്സുമില്ല; ഭൂകമ്ബത്തില്‍ പകച്ച് താലിബാന്; രക്ഷയ്ക്കായി കേഴുന്നു…
അഫ്ഗാനിസ്ഥാന്റെ പാക് അതിര്‍ത്തിയില്‍ ഉണ്ടായ വന്‍ ഭൂകമ്ബത്തില്‍ പകച്ച് താലിബാന് ഭരണകൂടം. ഡോക്ടര്‍മാരുടെയും നഴ്സുമകരുടെയും കുറവാണ് അഫ്ഗാനെ വലച്ചിരിക്കുന്നത്. താലിബാന് …