Breaking News

വയറുവേദനയും വിശപ്പില്ലായ്മയും; ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടി! പതിനൊന്നുകാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് അരക്കിലോയോളം മുടി

കഠിനമായ വയറുവേദനയും വിശപ്പില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ 11 വയസുകാരിയെ ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടി. ഒമാന്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് അരക്കിലോയോളം മുടിയാണ്. പെണ്‍കുട്ടിക്ക് ഗ്യാസ്ട്രോ ട്രൈക്കോബെസോര്‍ എന്ന അപൂര്‍വ രോ​ഗം ഉള്ളതായി കണ്ടെത്തി. സാധാരണഗതിയില്‍, മാനസികമായി അസ്ഥിരമായ ആളുകളാണ് മുടി കഴിക്കുന്നതായി കാണപ്പടുന്നത്.

എന്നാല്‍ പെണ്‍കുട്ടിയുടെ മാനസിക നിലയില്‍ തകരാറില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പെണ്‍കുട്ടിക്ക് മാനസിക വൈകല്യങ്ങള്‍ ഇല്ലാത്തതിനാല്‍ രക്ഷിതാക്കള്‍ക്കും കുട്ടി മുടി കഴിക്കുന്ന സാഹചര്യത്തെക്കുറിച്ച്‌ അറിയില്ലായിരുന്നു. വയറില്‍ കഠിനമായ വേദനയും വിശപ്പില്ലായ്മയും ഭാരക്കുറവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ചികിത്സ തേടിയത്. അള്‍ട്രാസൗണ്ട്, സിടി സ്‌കാന്‍ എന്നിവയിലൂടെ നടത്തിയ പ്രാഥമിക പരിശോധനയില്‍ വയറ്റില്‍ മുഴപോലെ കണ്ടെത്തി.

തുടര്‍ന്നാണ് ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. ഹൈദരാബാദിലെ യശോദ ഹോസ്പിറ്റല്‍സിലെ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍റോളജിസ്റ്റ് അഡ്വാന്‍സ്ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജന്‍ ഡോ. ടി.എല്‍.വി.ഡി. പ്രസാദ് ബാബുവിന്റെ നേതൃത്വത്തിലുള്ള മൂന്ന് ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. യുജിഐ എന്‍ഡോസ്കോപ്പി നടത്തി പെണ്‍കുട്ടിയുടെ വയറ്റിലെ മുടി കണ്ടെത്തി.

വയറില്‍ മുഴുവനായി മുടി നിറഞ്ഞിരുന്നു. മുടി ആമാശയത്തില്‍ നിന്ന് ചെറുകുടലിലേക്ക് എത്തുന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. ഓറല്‍ ലിക്വിഡ് ഡയറ്റ് ആണ് ശസ്ത്രക്രിയക്ക് ശേഷം കുട്ടിക്ക് നിര്‍ദേശിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത ദിവസം രോ​ഗിക്ക് നടക്കാന്‍ കഴിഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതായും ഡോ. ടി.എല്‍.വി.ഡി. പ്രസാദ് ബാബു പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …