Breaking News

1000 രൂപയുടെ സമ്മാനക്കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം സമ്മാനം; സ്ഥലം വിൽപ്പനയ്ക്ക് വേറിട്ട വഴിയിലൂടെ മുജി തോമസും ഭാര്യ ബൈസിയുടെയും സഞ്ചാരം

1000 രൂപയുടെ സമ്മാനക്കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം സമ്മാനമായി ലഭിക്കും. ഇത് സ്ഥലം വിൽക്കാൻ കല്ലൂർ നായരങ്ങാടി തുണിയമ്പ്രാലിൽ മുജി തോമസും ഭാര്യ ബൈസിയും തേടിയ വേറിട്ട വഴിയാണ്. സ്വന്തം ഭൂമിയിൽ കൂപ്പൺ വിൽപനയുടെ പരസ്യ ബോർഡ് വെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 1000 രൂപ മുടക്കി കൂപ്പൺ എടുക്കുന്നവരിൽ നിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ഭൂമി സൗജന്യമായി നൽകുമെന്നാണ് ഈ ദമ്പതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

4 വർഷം നിരന്തരം പരിശ്രമിച്ചിട്ടും തരക്കേടില്ലാത്ത വിലയ്ക്കു ഭൂമി വിൽക്കാൻ കഴിയാതെ വന്നതോടെയാണ് പുതുവഴി തേടിയത്. കടബാധ്യതയും മകന്റെ പഠനാവശ്യങ്ങളുമാണു ഭൂമി വിൽക്കാൻ ഇവരെ പ്രേരിപ്പിച്ചത്. ആദ്യം പ്രളയവും പിന്നീടു കോവിഡുമൊക്കെ വന്നപ്പോൾ ഭൂമിക്കച്ചവടം മൊത്തത്തിൽ തളർന്നതോടെയാണു സ്ഥലം വിൽക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായത്. വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച ചിലർ ന്യായവില പോലും വാഗ്ദാനം ചെയ്യാത്തതും വിൽപ്പനയ്ക്ക് തടസമായി.

ഇതോടെ കൂപ്പൺ നറുക്കെടുപ്പു നടത്തി ഭൂമി കൈമാറിയാലോ എന്ന ആശയം വിരിഞ്ഞു. വക്കീലിനെ കണ്ട് ആശയം അവതരിപ്പിച്ചു. ടിക്കറ്റ് തുകയുടെ സമ്മാനനികുതി അടക്കം നിയമപ്രശ്‌നങ്ങൾ വക്കീൽ ശ്രദ്ധയിൽപ്പെടുത്തി. പിന്നീട് വില്ലേജ് ഓഫിസ് അധികൃതരെ വിവരമറിയിച്ചു. ഓഗസ്റ്റ് 15ന് നായരങ്ങാടിയിൽ ഇവരുടെ ഉടമസ്ഥതയിലുള്ള മരിയ ഗാർമെന്റ്‌സിൽ നറുക്കെടുപ്പു നടത്താനാണു തീരുമാനം.

നറുക്കെടുപ്പിൽ ഭൂമി ലഭിക്കുന്നയാൾ രജിസ്‌ട്രേഷൻ ചെലവുകൾ വഹിക്കേണ്ടിവരും. എന്തെങ്കിലും കാരണവശാൽ നറുക്കെടുപ്പു മുടങ്ങിയാൽ മറ്റൊരു തീയതിയിലേക്കു മാറ്റുമെന്നും ഇവർ അറിയിച്ചു. സാങ്കേതികമോ നിയമപരമോ ആയ മറ്റെന്തെങ്കിലും തടസ്സമുണ്ടായാലോ എന്ന ചോദ്യത്തിന് ‘അങ്ങനെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ കൂപ്പണിന്റെ പണം തിരിച്ചുനൽകുമെന്ന് ഇവർ അറിയിക്കുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …