Breaking News

ലിറ്ററിന് ഒരു രൂപയ്ക്ക് പെട്രോള്‍,​ ജനത്തിരക്ക് നിയന്ത്രിക്കാനാവാതെ വലഞ്ഞ് പൊലീസ്

മുംബയ് : ഇന്ധനവില റെക്കാഡ് കടന്നു മുന്നേറുമ്ബോള്‍ ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടിയാല്‍ ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോ,​ മഹാരാഷ്ട്രയിലെ സോളാപൂരിലായിരുന്നു ഒരു രൂപയ്ക്ക് പെട്രോള്‍ നല്‍കിയത്. അംബേദ്കര്‍ ജയന്തിയുടെ ഭാഗമായാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് പാന്തേഴ്‌സ് എന്ന സംഘടന വേറിട്ട ആഘോഷം സംഘടിപ്പിച്ചത്. ഒരു രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കുമെന്നായിരുന്നു സംഘടനയുടെ പ്രഖ്യാപനം.

ഇന്ധനവില വര്‍ധനവിനെതിരെ കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധം കൂടിയായിരുന്നു പരിപാടി. 500 പേര്‍ക്കാണ് ഇത്തരത്തില്‍ ഒരു രൂപയ്ക്ക് പെട്രോള്‍ നല്‍കിയത്. ഒരാള്‍ക്ക് ഒരു ലിറ്റര്‍ മാത്രമേ നല്‍കിയിരുന്നുള്ളു. എന്നിട്ടും ഒരു രൂപയ്ക്കുള്ള പെട്രോള്‍ വാങ്ങാന്‍ വന്‍ ജനക്കൂട്ടമാണ് പെട്രോള്‍ പമ്ബിന് മുന്നില്‍ തടിച്ചുകൂടിയത്. ജനം തിക്കിത്തിരക്കിയതോടെ ഒടുവില്‍ പൊലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …