പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ സ്വദേശി ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര സ്വദേശി അഭിനവ് (20) എന്നിവരാണ് പിടിയിലായത്.
കേസിലെ നാലാം പ്രതിയായ കണ്ണൂര്‍ സ്വദേശി സങ്കീര്‍ത്ത് (22) ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി നാളുകളായി താമസിച്ചുവരികയായിരുന്നു പ്രതികള്‍.
പതിനഞ്ചോളം പെണ്‍കുട്ടികള്‍ ഇവരുടെ കെണിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. സമാന രീതിയിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് അക്ഷേപം ഉയരുന്നുണ്ട്. ലഹരിവസ്തുക്കള്‍ വില്‍പ്പനയാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗമെന്ന് പൊലീസ് പറഞ്ഞു.