സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച് വിവിധ ലോഡ്ജുകളിൽ എത്തിച്ച ശേഷം പണവും സ്വർണവും അപഹരിച്ചു മുങ്ങുന്ന പ്രതി ഒടുവിൽ പിടിയിൽ. സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ കവർച്ചാ കേസുകളിലെ പ്രതിയായ മലപ്പുറം വേങ്ങര സ്വദേശി അബ്ദുൾ ഹമീദ് ആണ് പിടിയിലായത്. മംഗലാപുരത്ത് ഒളിവിൽ കഴിയവെയാണ് ഇയാളെ പൊലീസ് പൊക്കിയത്.
കൽപ്പറ്റ പൊലീസാണ് അബ്ദുൾ ഹമീദിനെ മംഗലാപുരത്തെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൽപ്പറ്റയിൽ ഒരു സ്ത്രീയിൽ നിന്നും 12 പവൻ സ്വർണ്ണം കവർന്ന കേസിലെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കൽപ്പറ്റയിലെ ലോഡ്ജിൽ എത്തിച്ച് തെളിവെടുത്തു. സംസ്ഥാനത്ത് 18 പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാന കേസുകൾ നിലവിലുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY