Breaking News

കണ്ടക്ടറില്ലാതെ ബോക്സില്‍ യാത്രാക്കൂലി നിക്ഷേപിച്ച്‌ ഓടിയ ബസിന് ചുവപ്പ് സിഗ്നല്‍; സര്‍വീസ്‌ നിര്‍ത്തി വെക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

കണ്ടക്ടറും ക്ലീനറുമില്ലാതെ ഞായറാഴ്ച മുതല്‍ സര്‍വീസ് നടത്തിവന്ന ജില്ലയിലെ ആദ്യ സിഎന്‍ജി ബസ് സര്‍വീസ് നിര്‍ത്തി വെക്കാന്‍ മോട്ടര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. ഇന്നലെ രണ്ട് ട്രിപ്പ് കഴിഞ്ഞ ശേഷമാണ് മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ സര്‍വീസ്‌ നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. കണ്ടക്ടറെ നിയമിച്ച ശേഷം സര്‍വീസ് നടത്താമെന്ന് നിര്‍ദേശവും നല്‍കി.

വടക്കഞ്ചേരി സ്വദേശി തോമസ് കാടന്‍കാവിലാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി കണ്ടക്ടറില്ലാതെ ബസ് സര്‍വീസിന് ആരംഭം കുറിച്ചത്. ബസിലെ ബോക്സില്‍ യാത്രക്കാര്‍ പണം നിക്ഷേപിച്ചാല്‍ മാത്രം മതി. പണമില്ലാത്തവര്‍ക്കും യാത്രചെയ്യാനാകും. ചിലര്‍ നല്‍കിയ പരാതിയിലാണ് മോട്ടര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.

ടിക്കറ്റ് നല്‍കി കണ്ടക്ടറെ വെച്ചാല്‍ ബസ് ഓടിക്കാം എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പുതുപരീക്ഷണം തങ്ങളുടെ തൊഴില്‍ നഷ്ട‌പ്പെടുത്തുമെന്ന ഭീതിയില്‍ ചിലര്‍ പരാതി നല്‍കുകയായിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …