Breaking News

കൊവിഡ് കേസുകള്‍ കുതിക്കുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ 3,303 പേര്‍ക്ക് രോഗം, രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്?

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,303 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,30,68,799 ആയി ഉയര്‍ന്നു. ഇന്നലത്തെ അപേക്ഷിച്ച്‌ 376 കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

നിലവില്‍ 16,980 സജീവ കേസുകളാണ് രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ 0.04 ശതമാനം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ 39 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ മരണം 5,23,693 ആയി ഉയര്‍ന്നു. 98.74 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്‌.

രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് വെല്ലുവിളികള്‍ അവസാനിച്ചിട്ടില്ലെന്നും, ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …