Feb 15, 2026 12:56 AM
Breaking News

നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നു; തിയതി പുറത്ത്

തെന്നിന്ത്യൻ സിനിമാ ലോകം കാത്തിരുന്ന വിവാഹത്തിന്റെ തീയതി പുറത്ത്. തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാവുകയാണ്. ജൂൺ 9 നാണ് വിവാഹം. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലായിരിക്കും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാവുക.

പിന്നീട് മാലിദ്വീപിൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കും. ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2022 ൽ ഇരുവരും നേരത്തെ രഹസ്യമായി വിവാഹിതരായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചെന്നൈ കലികമ്പാൾ ക്ഷേത്രത്തിൽ ഇരുവരും എത്തിയതോടെയാണ് ഇക്കാര്യം ആരാധകർ സ്ഥിരീകരിച്ചത്. നയൻതാര സിന്ദൂരം തൊട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …