Breaking News

അല്‍പ്പനേരം ഈ ചിത്രത്തിലേക്ക് ഇമ വെട്ടാതെ നോക്കിയിരിക്കൂ; ഒരു അത്ഭുതം കാണാം

നമ്മുടെ കണ്ണുകള്‍ പലപ്പോഴും നമ്മളെ കബളിപ്പിക്കും. കണ്ണുകളെ കബളിപ്പിക്കുന്ന പല ചിത്രങ്ങളും നമ്മള്‍ കാണാറുണ്ട്. അത്തരം ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലെല്ലാം പലപ്പോഴും വൈറലായിരിക്കും. അത്തരത്തിലൊരു ചിത്രം നമുക്ക് ഇപ്പോള്‍ കാണാം. കുറേയധികം മങ്ങിയ നിറങ്ങളാണ് ആദ്യനോട്ടത്തില്‍ നമുക്ക് കാണാനാകുന്നത്.

എന്നാല്‍ 10 മുതല്‍ 20 സെക്കന്റ് നേരം ചിത്രത്തിലേക്ക് ഇമ വെട്ടാതെ നോക്കിയിരുന്നാല്‍ നമുക്ക് ഒരു അത്ഭുതം കാണാം. ചിത്രത്തിലെ എല്ലാ നിറങ്ങളും പൂര്‍ണമായി അപ്രത്യക്ഷമാകുന്നതായാണ് കാണാനാകുന്നത്. ഒടുവിലായി ​ഗ്രേ നിറം മാത്രമാകും നിങ്ങള്‍ക്ക് കാണാനാകുന്നത്. ട്രോക്സ്ലര്‍ ഇഫക്‌ട് എന്നാണ് ഇത്തരം ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ അറിയപ്പെടുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …