Breaking News

മരത്തംകോട് കിടങ്ങൂരില്‍ വളര്‍ത്തുനായുടെ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കടിയേറ്റു..

മരത്തംകോട് കിടങ്ങൂരില്‍ വളര്‍ത്തുനായുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കടിയേറ്റു. അലന്‍ (15), ഫെബിന്‍ (28), നിവേദ് കൃഷ്ണ (10), അഭിരാഗ് (12) എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റ നാലുപേരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റവരില്‍ മൂന്നുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.

അപ്രതീക്ഷിതമായി ഓടിയെത്തിയ നായ് ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നിവേദ് കൃഷ്ണനാണ് ആദ്യം കടിയേറ്റത്. വളര്‍ത്തുനായ് അതുവഴി വന്ന തെരുവുനായ്ക്കളെയും ആക്രമിച്ചു. സംഭവമറിഞ്ഞ് ഓടി കൂടിയവര്‍ പിന്നീട് നായെ തല്ലിക്കൊന്നു. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷമേ പേ വിഷബാധയുണ്ടോയെന്ന് അറിയാന്‍ കഴിയൂ. സംഭവത്തെ തുടര്‍ന്ന് മേഖലയിലെ ജനങ്ങള്‍ ഭീതിയിലാണ്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …