അഡ്രസ് ഡൗണ്ടൗണിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്ബനി നല്കിയ 125 കോടി ദിര്‍ഹം മടക്കിനല്കേണ്ടെന്ന് കോടതി. ഈ തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഓറിയന്റ് ഇന്‍ഷുറന്‍സ് നല്കിയ പരാതി കോടതി തള്ളി.
2015ലെ പുതുവത്സരാഘോഷത്തിനിടെയാണ് അഡ്രസ് ഡൗണ്ടൗണ് ഹോട്ടലില്‍ തീപിടിത്തമുണ്ടായത്. ഇമാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ തീപിടിത്തത്തിന് പിന്നാലെ ഇന്‍ഷുറന്‍സ് കമ്ബനി നഷ്ടപരിഹാരമായി 125 കോടി ദിര്‍ഹം നല്‍കിയിരുന്നു.
എന്നാല്‍, പിന്നീട് ഈ തുക തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്പെടുത്താത്തതാണ് തീപിടിത്തത്തിന് കാരണമെന്നും നിര്‍മാണ ചുമതലയുള്ള എ.എല്‍.ഇ.സി, മിറാഷ്, ഗാജ്, അറ്റ്കിന്‍സ്, അറബ്ടെക് എന്നിവയാണ് വീഴ്ചവരുത്തിയതെന്നുമായിരുന്നു ആരോപണം. അതിനാല്‍, ഈ തുക തിരികെ നല്‍കണമെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്ബനിയുടെ ആവശ്യം.
എന്നാല്‍, രേഖകള്‍ പരിശോധിച്ച കോടതി നിര്‍മാണ പിഴവല്ല തീപിടിത്തത്തിന് കാരണമെന്ന് കണ്ടെത്തി. ഇത് മുന്‍നിര്‍ത്തി ഇന്‍ഷുറന്‍സ് സ്ഥാപനത്തിന്റെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. ഇതിനെതിരെ 60 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം.