Breaking News

11 മക്കളും, 40 പേരക്കുട്ടികളുമുണ്ട്, എങ്കിലും ഏകാന്തത; 56 കാരന്‍ അഞ്ചാമതും വിവാഹം കഴിച്ചു..

ജീവിതത്തില്‍ ഏകാന്തനായി പോകാതിരിക്കാന്‍ അഞ്ചാമതും വിവാഹം കഴിച്ച്‌ 56 കാരന്‍. പാകിസ്താനിലാണ് സംഭവം. 11 മക്കളുടെ അച്ഛനായ ഷൗക്കത്താണ് അഞ്ചാമത് വിവാഹം കഴിക്കാന്‍ തയ്യാറായത്. ഏകാന്തത അനുഭവപ്പെടാതിരിക്കാനാണ് താന്‍ ഈ വിവാഹം കഴിക്കുന്നത് എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തി.

മുന്‍ വിവാഹങ്ങളില്‍ 10 പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണ് ഇയാള്‍ക്കുള്ളത്. 40 പേരക്കുട്ടികളും 11 മരുമക്കളുമുണ്ട്. കുടുംബത്തില്‍ ആകെ 62 അംഗങ്ങളാണ് ഉള്ളത്. എന്നാലും അച്ഛന്‍ ഏകാന്തത അനുഭവിക്കുമെന്നാണ് മക്കള്‍ പറയുന്നത്.

അതിനാലാണ് പെണ്‍മക്കള്‍ അവരുടെ വിവാഹത്തിന് മുന്‍പ് അച്ഛന്റെ കല്യാണം നടത്തിയത്. മക്കള്‍ തന്നെയാണ് വധുവിനെ കണ്ടെത്തിയത് എന്നും, ഈ വിവാഹത്തില്‍ താന്‍ സംതൃപ്തനാണെന്നും ഷൗക്കത്ത് പറയുന്നു. ഒരു യൂട്യൂബര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് 56 കാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …