യാത്രയ്ക്കിടെ വിമാനത്തിലേക്ക് ഭൂമിയില്‍ നിന്നും വെടിവയ്പ്പ്. വെടിയുണ്ട വിമാനത്തിലൂടെ തുളച്ചുകയറി ഒരു യാത്രക്കാരന് പരിക്കേറ്റു. മ്യാന്മാര് നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് വെടിയേറ്റത്. വെടികൊണ്ട യാത്രക്കാരനെ വിമാനം ഉടന്‍ തിരികെയിറക്കി ലോയികാവിലെ ആശുപത്രിയിലാക്കി.
സംഭവത്തിന് പിന്നാലെ നഗരത്തിലേക്കുളള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി മ്യാന്മാര് നാഷണല്‍ എയര്‍ലൈന്‍സ് അറിയിച്ചു. അനിശ്ചിതകാലത്തേക്കാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. വിമാനത്തിന് നേരെ വെടിവച്ചത് കയായിലെ വിമതരാണെന്ന് മ്യാന്മാറിലെ പട്ടാള സര്‍ക്കാര്‍ ആരോപിച്ചു.
അതേസമയം വിമതര്‍ ഇത് തളളി. ഇത്തരത്തില്‍ യാത്രാവിമാനത്തിന് നേരെയുളള ആക്രമണം യുദ്ധക്കുറ്റമാണെന്ന് മ്യാന്മാര് സര്‍ക്കാര്‍ വക്താവ് മേജര്‍ ജനറല്‍ സാ മിന് ടുണ് പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY