കിഴക്കന്‍, തെക്കന്‍ മേഖലകളിലായി യുക്രെയ്ന്റെ 18 ശതമാനം വരുന്ന നാലു പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന നിയമത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഒപ്പുവെച്ചു. കിഴക്ക് ഡോണെറ്റ്സ്ക്, ലുഹാന്‍സ്ക് പ്രവിശ്യകളും തെക്ക് സപോറിഷ്യ, ഖേഴ്സണ്‍ എന്നിവയുമാണ് രാജ്യാന്തര ചട്ടങ്ങള്‍ ലംഘിച്ച് പുടിന്‍ റഷ്യയുടേതാക്കി മാറ്റിയത്.
വര്‍ഷങ്ങളായി റഷ്യന്‍ അനുകൂല വിമതര്‍ക്ക് മേല്‍ക്കൈയുള്ള കിഴക്കന്‍ മേഖലയില്‍പോലും റഷ്യക്ക് നിയന്ത്രണം കുറഞ്ഞുവരുന്നതിനിടെയാണ് തിരക്കിട്ട കൂട്ടിച്ചേര്‍ക്കല്‍. ഇതിനു മുന്നോടിയായി ഹിതപരിശോധന എന്ന പേരില്‍ ഈ മേഖലകളില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു.
ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് പുതിയ പാസ്പോര്‍ട്ട് നല്‍കുന്നതടക്കം നടപടികള്‍ ആരംഭിക്കുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തിലാണ് യുക്രെയ്ന്‍ അധിനിവേശവുമായി റഷ്യന്‍ സേന എത്തുന്നത്. രണ്ടുലക്ഷം സൈനികരെ ഉപയോഗപ്പെടുത്തിയാണ് ആക്രമണമെങ്കിലും
വിദേശ സൈനിക സഹായത്തിന്റെ ബലത്തില്‍ റഷ്യന്‍ തിരിച്ചടി ശക്തമാണ്.എന്നാല്‍, പുടിന്റെ പ്രകോപനത്തിനു പിന്നാലെ നാറ്റോ അംഗത്വത്തിന് യുക്രെയ്ന്‍ ശ്രമം ഊര്‍ജിതമാക്കി. തുര്‍ക്കിയയുടെ എതിര്‍പ്പ് മറികടന്ന് അതിവേഗം അംഗമാകാനാകുമെന്നാണ് സെലന്‍സ്കിയുടെ കണക്കുകൂട്ടല്‍.