Breaking News

കോടികൾ വിലമതിക്കുന്ന കള്ളത്തടിയുമായി വനം കൊള്ളക്കാര്‍ മുങ്ങി; കഴുതകള്‍ക്കെതിരെ കേസെടുത്ത് പാക് പോലീസ്…

രാജ്യത്തെ കള്ളത്തടി മാഫിയയെ സഹായിച്ചു എന്ന പേരില്‍, ആറ് കഴുതകള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ് ഖൈബര്‍ പക്തൂണ്‍ക്വയിലെ ചിത്രാള്‍ പോലീസ്. ലക്ഷക്കണക്കിന് രൂപയുടെ കള്ളത്തടിയുമായി കൊള്ളക്കാര്‍ കടന്നതിന് ശേഷമായിരുന്നു, കഴുതകളുടെ മേലുള്ള പാകിസ്താന്‍ പോലീസിന്റെ നടപടി.

ചൊവ്വാഴ്ച രാത്രിയിലാണ്, പാകിസ്താന്‍ പോലീസിനെയും വനം വകുപ്പിനെയും ഒരേ പോലെ വിഡ്ഢികളാക്കി ദാരോഷ് ഗോളിലെ വനത്തില്‍ നിന്നും വനം കൊള്ളക്കാര്‍ കള്ളത്തടിയുമായി കടന്നു കളഞ്ഞത്. ഇതോടെ സംഭവവുമായി പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവുമില്ലാത്ത ആറ് കഴുതകളെ അറസ്റ്റ് ചെയ്ത് അധികൃതര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

നിലവില്‍ പോലീസ് സ്റ്റേഷനില്‍ കഴിയുന്ന ഹതഭാഗ്യന്മാരായ കഴുതകളെ കോടതിയില്‍ ഹാജരാക്കും എന്ന് ദാരോഷ് അസിസ്റ്റന്റ് കമ്മീഷണര്‍ തൗസീഫുള്ള പാക് മാദ്ധ്യമത്തോട് പറഞ്ഞു. കഴുതകളെ ഉപയോഗിച്ച്‌ വനം കൊള്ളക്കാര്‍ കള്ളത്തടി കടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ്, കാട്ടില്‍ കണ്ട കഴുതകളെ അറസ്റ്റ് ചെയ്തത് എന്നും തൗസീഫുള്ള അറിയിച്ചു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …