സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തില്‍ കള്ളും മയക്കുമരുന്നും രണ്ടും രണ്ടായി കാണണമെന്ന പ്രസ്താവനയുമായി മന്ത്രി വി ശിവന്‍കുട്ടി. കള്ള് കേരളത്തിലുള്ള പാനീയമാണെന്നും കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
ലഹരി വിരുദ്ധ പ്രചാരണം നടത്തുന്ന സര്‍ക്കാര്‍ തന്നെ ഫലങ്ങളില്‍നിന്നുള്ള മദ്യനിര്‍മാണത്തിന് അനുമതി നല്‍കുന്നുവെന്ന വിമര്‍ശനങ്ങളെ വി ശിവന്‍കുട്ടി തള്ളി. മയക്കുമരുന്നും അതുപൊലെയുള്ള ലഹരികളും ഉപയോഗിക്കുന്നതാണ് തടയുന്നത്. രണ്ടിന്റെയും ഭവിഷ്യത്ത് നമുക്കറിയാമല്ലോ. കള്ള് നമ്മുടെ നാട്ടിലെ പാനീയമാണ്. ലഹരിക്കെതിരെ തിരുവനന്തപുരത്തെ ഔദ്യോഗിക വീട്ടില്‍ ദീപം തെളിയിച്ച ശേഷമായിരുന്നു പ്രതികരണം.
‘നല്ല പ്രതികരണമാണ് കാമ്ബെയിനിന് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. വളരെ നേരത്തെ ആരംഭിക്കേണ്ടതുമായിരുന്നു. ലഹരിക്ക് അടിമകളായ രോഗികള്‍ക്കായവരെ ചികിത്സിക്കുന്ന ആശുപത്രികളുമായും ബന്ധപ്പെട്ടു. ചിന്തിക്കാനാകാത്ത പണമാണ് ലഹരിയില്‍ നിന്നുണ്ടാക്കുന്നത്. ചെറുപ്പക്കാരും കുട്ടികളുമാണ് ഇതിന്റെയൊക്കെ ഇര. മാധ്യമങ്ങളും നല്ല പിന്തുണ നല്‍കുന്നുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി സമസ്തമ മേഖലയിലെ ആളുകളും ലഹരി വിരുദ്ധ പ്രചാരണത്തിനൊപ്പം പിന്തുണയുമായുണ്ട്’. മന്ത്രി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.