ഭംഗിയായി സംസാരിക്കാനും നല്ല തമാശ പറയാനും അറിയാവുന്ന നടനാണ് ഷാരൂഖ് ഖാൻ. വർഷങ്ങൾക്ക് മുൻപ് പ്രമുഖ മാധ്യമത്തിൽ ഒരു കോളം എഴുതവേ അദ്ദേഹം ഇക്കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുമുണ്ട്. ഒരിക്കൽ തനിക്കുണ്ടായ ഒരു അസുഖം ചികിത്സിക്കാൻ പലരും താക്കീതു കൊടുത്തിട്ടു പോലും അന്ധവിശ്വാസത്തിന്റെ പിന്നാലെ പോകേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. താൻ ഏറ്റവും അവഹേളനം നേരിട്ട ചികിത്സാ രീതിയായിരുന്നു അതെന്ന് ഷാരൂഖ്. ‘വരാനിരിക്കുന്ന വിപത്തിനെക്കുറിച്ച് പലരും എന്നോട് പറഞ്ഞു. അത് പിഴക്കും എന്നും. കിടന്ന കിടപ്പാവുകയോ, ശബ്ദം നഷ്‌ടപ്പെട്ടവനായി മാറുകയോ ചെയ്യും എന്നവർ പറഞ്ഞു. സർജറി വേണമെന്ന് ഡോക്ടർമാർ പറഞ്ഞ കാര്യമായിരുന്നു അത്,” ഷാരൂഖ് പറഞ്ഞു.
‘പിൻ തെറാപ്പി’ എന്ന ചികിത്സാ മാർഗമായിരുന്നു അത്. എന്നാൽ കഴുത്തിന് പകരം സൂചി കയറിയത് സ്വകാര്യഭാഗത്തായിരുന്നു എന്ന് ഷാരൂഖ് ഓർക്കുന്നു. അത് എത്രത്തോളം വേദന നിറഞ്ഞ കാര്യമാണെന്ന് ഓർത്തുനോക്കാൻ സാധിക്കുമോ? കിഴക്കിൽ നിന്നുള്ള ആളായിരുന്നത്രെ ചികിത്സകൻ. താൻ പറയുന്ന ഭാഷ അയാൾ മനസ്സിലാക്കിയിരുന്നില്ല. വസ്ത്രങ്ങൾ മാറ്റാൻ അയാൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഷർട്ട് മാറ്റിയിട്ടും അയാൾ തൃപ്തനായില്ല.
കിഴക്കിൽ നിന്നുള്ള ആളായിരുന്നത്രെ ചികിത്സകൻ. താൻ പറയുന്ന ഭാഷ അയാൾ മനസ്സിലാക്കിയിരുന്നില്ല. വസ്ത്രങ്ങൾ മാറ്റാൻ അയാൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഷർട്ട് മാറ്റിയിട്ടും അയാൾ തൃപ്തനായില്ല. ഒടുവിൽ താൻ വിവസ്ത്രനായി ടേബിളിൽ കിടന്നു എന്ന് ഷാരൂഖ്. പിന്നീട് വലിയ സൂചികൾ കണ്ടത് മാത്രമേ ഓർമ്മയുള്ളൂ. തന്റെ ജീവിതത്തിലെ ഏറ്റവും അപമാനം നേരിട്ടതും വേദനാജനകവുമായ അനുഭവമാണ് ഇതെന്നായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വിവരിച്ചത്