കൊച്ചി: ഇന്ത്യയിൽ ആദ്യമായി കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങി ട്രാൻസ് മാൻ. സഹദ് ഫാസിൽ-സിയ പവൽ ദമ്പതികളിലെ പുരുഷ പങ്കാളിയായ സഹദാണ് എട്ട് മാസം വളർച്ചയുള്ള കുഞ്ഞിനെ ഉദരത്തിൽ പേറുന്നത്.
‘അമ്മ എന്ന എൻ്റെ സ്വപ്നം പോലെ അച്ഛൻ എന്ന അവൻ്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിലെത്തിച്ചു’ എന്ന അടികുറിപ്പോടെയാണ് ദമ്പതികൾ അവരുടെ മെറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരിക്കുന്നത്. ഒപ്പം തങ്ങൾക്ക് താങ്ങായും തണലായും നിന്നവർക്കുള്ള നന്ദിയും ചിത്രങ്ങൾക്കൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനോടകം ചിത്രങ്ങൾക്ക് വൻ സ്വീകര്യതയാണ് ലഭിച്ചിരിക്കുന്നത്. ആശംസകളുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY