Breaking News

പർവേസ് മുഷറഫിന് അനുശോചനം; തരൂരിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് ജനറൽ പർവേസ് മുഷറഫിൻ്റെ മരണത്തിൽ അനുശോചനം അറിയിച്ച കോൺഗ്രസ് എംപി ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് എത്രയധികം പേരെ കൊന്നാലും ചില ജനറൽമാർക്ക് ഇന്ത്യയിൽ ആരാധകരുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തരൂരിന്റെ അനുശോചന ട്വീറ്റിലെ വാചകങ്ങൾ കടമെടുത്താണ് മന്ത്രി വിമർശനം ഉന്നയിച്ചത്.

“ശക്തരായ പാകിസ്ഥാൻ സ്വേച്ഛാധിപതി ജനറൽമാർക്ക് ‘സമാധാനത്തിനുള്ള ശക്തി’യായി മാറാനും ‘സുവ്യക്തമായ തന്ത്രപ്രധാന ചിന്ത’ രൂപപ്പെടുത്താനുമുള്ള ഏറ്റവും നല്ല ഓപ്ഷൻ ഉചിതമായ സൈനിക അടിച്ചമർത്തലാണ്” എന്ന് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു.

നേരത്തെ ട്വിറ്ററിലൂടെ ശശി തരൂർ പർവേസ് മുഷറഫിന് ആദരാഞ്ജലി നേർന്നിരുന്നു. “ഇന്ത്യയുടെ പ്രധാന ശത്രുവായ അദ്ദേഹം 2002-2007 കാലഘട്ടത്തിൽ സമാധാനത്തിനായി പ്രവർത്തിക്കുന്ന ഒരു യഥാർത്ഥ ശക്തിയായി മാറി. ഈ സമയത്ത് എല്ലാ വർഷവും ഞാൻ അദ്ദേഹത്തെ ഐക്യരാഷ്ട്രസഭയിൽ കാണാറുണ്ടായിരുന്നു. അദ്ദേഹം വളരെ ഊർജ്ജസ്വലനും തന്ത്രപരമായ നിലപാടുകളിൽ വ്യക്തതയുള്ളവനുമായിരുന്നു. ആദരാഞ്ജലികൾ” എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

About News Desk

Check Also

രാമമന്ത്ര ധ്വനിയാൽ അയോധ്യ…

രാമമന്ത്രധ്വനി ഉയർത്തി അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ഇന്ന് രാവിലെ പ്രതിഷ്ഠാ കർമ്മം 11.30ന് ആരംഭിച്ചു. താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം …