Breaking News

രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടി; തുർക്കിയിലും സിറിയയിലും കനത്ത മഞ്ഞും മഴയും

ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി കനത്ത മഞ്ഞുവീഴ്ചയും മഴയും. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. 2 കോടി 30 ലക്ഷം പേരെ ദുരന്തം ബാധിക്കുമെന്നാണ് വിവരം.

കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരുടെ കരച്ചിലും ശബ്ദ സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയും സഹായം അഭ്യർത്ഥിക്കുന്നുണ്ട്. എന്നാൽ പലയിടത്തും രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും എത്താൻ കഴിയുന്നില്ല. കനത്ത മഴയും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതുമാണ് പ്രധാന തടസ്സം. 2 കോടി 30 ലക്ഷം പേരെയാണ് ദുരന്തം ബാധിക്കുക.  ഇതുവരെ 8,000 പേരെ രക്ഷപ്പെടുത്തിയതായി തുർക്കി അറിയിച്ചു. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസവും പരിക്കേറ്റവരുടെ ചികിത്സയും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. ദുരന്തമേഖലയിൽ 50,000 ടെന്‍റുകളും 100,000 കിടക്കകളും സജ്ജമാക്കിയതായി തുർക്കി അറിയിച്ചു. കൂടുതൽ ഭൂചലനത്തിനു സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയാൻ മറ്റ് രാജ്യങ്ങളുടെ ഉൾപ്പെടെ ഉപഗ്രഹ നിരീക്ഷണ റിപ്പോർട്ടുകൾ കൈമാറുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …