Breaking News

രാജ്യത്ത് സ്ത്രീകളിൽ എട്ടിൽ ഒരാൾക്ക് അനീമിയയും അമിതഭാരവും

തിരുവനന്തപുരം: രാജ്യത്ത് 15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ എട്ടിൽ ഒരാൾക്ക് വിളർച്ചയും അമിതഭാരവും ഒരുമിച്ച് ഉണ്ടെന്ന് പഠനം. കേരള കേന്ദ്ര സർവകലാശാല പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസി. പ്രൊഫസർ ഡോ. ജയലക്ഷ്മി രാജീവ്, വിദ്യാർഥി സീവർ ക്രിസ്റ്റ്യൻ, തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിലെ പ്രൊഫസർ ശ്രീനിവാസൻ കണ്ണൻ എന്നിവരാണ് പഠനം നടത്തിയത്.

മ്യാൻമറിൽ പത്തിൽ ഒരാൾക്കും നേപ്പാളിൽ 15 പേരിൽ ഒരാൾക്കുമാണ് വിളർച്ചയും അമിതഭാരവും ഒന്നിച്ചുള്ളത്. യൂറോപ്യൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിൽ പഠനം പ്രസിദ്ധീകരിച്ചു. അനീമിയയും അമിതഭാരവും ഒന്നിച്ചുണ്ടാകുന്നതിൽ വ്യാപകമായ അസമത്വവും പഠനഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

വിളർച്ചയുടെയും അമിതഭാരത്തിന്‍റെയും കാരണങ്ങൾ എല്ലാ വിഭാഗം സ്ത്രീകളിലും ഒന്നല്ല. പ്രായമായ സമ്പന്നരായ സ്ത്രീകളിൽ വിളർച്ച, അമിതഭാരം, എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നതായി കാണപ്പെടുന്നു. ഭക്ഷണശീലങ്ങളിലെ അനാരോഗ്യകരമായ മാറ്റങ്ങളും ഇതിന് കാരണമായേക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …