തിരുവനന്തപുരം: ആന്‍റിബയോട്ടിക് ചികിത്സ കുറയ്ക്കാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകി ഐഎംഎ. ഇപ്പോൾ ഉണ്ടാകുന്ന സാധാരണ പനിക്ക് ആന്‍റിബയോട്ടിക് ചികിത്സ ആവശ്യമില്ല. ബാക്ടീരിയ രോഗങ്ങൾക്ക് മാത്രമേ ആന്‍റിബയോട്ടിക്കുകൾ നിർദ്ദേശിക്കാവൂ. ആളുകൾ സ്വന്തമായി ആന്‍റിബയോട്ടിക്കുകൾ വാങ്ങുന്നത് വർധിക്കുന്നതായും ഇത് ഭാവിയിൽ മരുന്ന് പ്രവർത്തിക്കാത്ത പ്രശ്നത്തിലേക്ക് നയിച്ചേക്കാമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി.
ഒരു കാരണവശാലും ആളുകൾ ആന്‍റിബയോട്ടിക്കുകൾ സ്വയം വാങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY