ഇന്ത്യയുടെ എതിർപ്പിനെ അവഗണിച്ച് ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കൻ തീരത്ത് അടുക്കുകയുണ്ടായി. കപ്പൽ ശ്രീലങ്കയെ ഹംബൻതോട്ട തുറമുഖത്തേക്ക് എത്തുന്നതിൽ കടുത്ത ആശങ്ക ഇന്ത്യ ഉയർത്തുകയുണ്ടായി. കപ്പൽ തുറമുഖത്ത് എത്തുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതോടെ കപ്പലിൻ്റെ വരവ് നീട്ടിവയ്ക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ തങ്ങളും ശ്രീലങ്കയും തമ്മിലുള്ള പ്രശ്നത്തിൽ ഇന്ത്യ ഇടപെടേണ്ടതില്ല എന്ന നിലപാടിലായിരുന്നുചൈന. ആഗസ്റ്റ് 11 ന് കപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ എതിർപ്പിനെത്തുടർന്ന് സന്ദർശനം മാറ്റിവയ്ക്കാൻ ശ്രീലങ്ക ചൈനയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.എന്നാൽ കപ്പലിന് എന്തുകൊണ്ട് അനുമതി നിഷേധിക്കണമെന്നതിന് ഇന്ത്യ വ്യക്തമായി മറുപടി നൽകിയില്ലെന്നാണ് ശ്രീലങ്കയുടെ വാദം.