Related Articles
ബ്രിട്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെ കാവൽഭടൻമാരുടെ യൂണിഫോം ശ്രദ്ധിച്ചിട്ടുണ്ടൊ.? കാണുമ്പോൾ നമുക്ക് അൽപ്പം കൗതുകമൊക്കെ തോന്നും അവരുടെ വേഷവിധാനത്തിൽ. 1800 കളിൽ United Kingdom ത്തിൻ്റെ ശത്രുക്കൾക്കെതിരായ യുദ്ധത്തിൻ്റെ ആയുധങ്ങളായി ആണ് അവ രൂപകല്പന ചെയ്തിരിക്കുന്നത്. എതിർ സൈന്യത്തെ ഭയപ്പെടുത്താനാണ് അവർ ഇത്തരത്തിൽ ഒരു യൂണിഫോം രൂപകല്പന ചെയ്തത്.
ചുവപ്പു കോട്ടകൾ ഇവർ തിരഞ്ഞെടുക്കാൻ കാരണം രക്തക്കറ മറച്ചുവെക്കാനാണെന്ന് ഒരു കിംവദന്തിയുണ്ട്. എന്നാൽ അതിൽ ഒരു വാസ്തവവുമില്ല. ബ്രിട്ടീഷ് പട്ടാളക്കാർ പരമ്പരാഗതമായി ചുവപ്പ് വസ്ത്രം ധരിക്കുന്നതിന് കാരണം അത് വില കുറഞ്ഞതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ചായമായതിനാലാണ്. രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് സജീവമായ ഡ്യൂട്ടിയിലുള്ള സൈനികരുടെ അതേ യൂണിഫോം ധരിക്കുന്ന ഉദ്യോഗസ്ഥരാണ് ബ്രിട്ടീഷ് രാജകുടുംബത്തെ ഇന്നും സംരക്ഷിക്കുന്നത്.
https://youtu.be/MpZTkuMXyD0