രാജ്യത്ത് ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും ഗ്രാമീണ മേഖലയിലെ കാർഷികവൃത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ നാട്ടിൽ ഉണ്ടാകുന്ന ഭക്ഷ്യക്ഷാമത്തിനും ഭക്ഷ്യോല്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുവാനും സാധിക്കും. ഇന്ന് അനുദിനം വർദ്ധിച്ചു വരുന്ന വിലക്കയറ്റം സാധാരണക്കാരെ സംബന്ധിച്ചടത്തോളം വളരെ പരിതാപകരമാണ്. ഈ അവസ്ഥ തുടർന്നാൽ ജനങ്ങളുടെ ജീവസന്ധാരണം മോശവസ്ഥയിലേക്കു നീങ്ങുകയും നാട്ടിൽ അരാജകത്വം സൃഷ്ടിക്കുകയും ചെയ്യും എന്നുള്ളതിൽ തർക്കമില്ല.
അനുദിനം പച്ചക്കറികൾക്കുണ്ടാകുന്ന വിലക്കയറ്റം ഏതറ്റം വരെ പോകും എന്നുള്ളതിൽ ഒരു മുൻ തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയായിരിക്കുന്നു. ഓരോന്നിനും തൊട്ടാൽ കൈ പൊള്ളുന്ന വില. എവിടെയും പച്ചക്കറികളുടെ ലഭ്യത കുറവ് തുടങ്ങിയ അവസ്ഥയിലേക്ക് നമ്മൾ പൊയ്ക്കൊണ്ടിരിക്കുന്നു. എത്ര വന്നാലും ഒരുതരത്തിലും അതിലൂടെ പഠിക്കാൻ, മനസ്സിലാക്കാൻ കഴിയാത്ത നമ്മൾ മറ്റുള്ളവരെ പഴിചാരുകയാണ്.
ഓരോ പ്രദേശത്തും കൃഷി യേറാത്ത നൂറുകണക്കിന് ഹെക്ടർ നിലങ്ങളാണ് കാണാൻ കഴിയുന്നത്. പല കാരണങ്ങളാലും കൃഷി ചെയ്യാൻ കഴിയാതിരിക്കുന്ന ഈ പ്രദേശങ്ങൾ കാര്യക്ഷമമായി നോക്കി കൃഷിയിറക്കി നോക്കി നടത്തിയാൽ പച്ചക്കറികൾക്കുള്ള ക്ഷാമവും ,വിലക്കയറ്റവും നിലയ്ക്കു നിർത്തുവാൻ സാധിക്കും. കോടികൾ ചെലവഴിച്ചാണ് സംസ്ഥാനത്ത് കൃഷി ഡിപ്പാർട്ടുമെൻ്റുകൾ പ്രവർത്തിക്കുന്നത് എന്നുള്ളതിൽ തർക്കമില്ല.
പഞ്ചായത്തുകൾ തോറും കൃഷിഭവനുകളും അവരെ നിയന്ത്രിക്കാൻ മേൽ ഘടകങ്ങളും ആയിരക്കണക്കിന് ഉദ്യോഗസ്ഥരും നിലവിലുണ്ട്.ഇവർക്കെല്ലാവർക്കും കൂടി ഓരോ മാസവും ചെലവഴിക്കുന്ന പണം എത്ര വലുതാണന്ന് നമ്മൾ മനസ്സിലാക്കണം. ഇതിനു നാം കുറ്റം പറയുകയല്ല. കൃഷിഭവനുകൾ ശക്തമാകേണ്ടത് അത്യാവശ്യമാണ്. ദശാബ്ദങ്ങൾക്കു മുമ്പ് പ്രാദേശിക കൃഷിഭവനുകളിൽ നിന്നും ഉദ്യോഗസ്ഥർ കർഷകരെ അന്വഷിച്ചും, കാർഷിക ചർച്ചകൾ നടത്തിയും കർഷകർക്കു വേണ്ട ഉപദേശങ്ങളും സഹായങ്ങളും ചെയ്യുന്നതിൽ സജീവമായിരുന്നു.
അന്ന് നാട്ടിൽ തരിശായിക്കിടക്കുന്ന നിലങ്ങൾ ഇല്ലായിരുന്നു, കരപ്പുരയിടങ്ങളിൽ ഇതര കൃഷിയും ഉണ്ടായിരുന്നു.പക്ഷെ ഇന്നതു മാറി. കർഷകർ കൃഷി ഓഫീസ്സിൽ എത്തി ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടായി.വല്ലപ്പോഴും അവിടെ നിന്നും ലഭിക്കുന്ന ഗുണനിലവാരമില്ലാത്ത വിത്തുകളും മറ്റും വാങ്ങിക്കൊണ്ടു പോകുന്നു. അതിനു ശേഷമുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ല. തൻമൂലം കൃഷിയേറി സജീവമായിരുന്ന ഹെക്ടർ കണക്കിന് പാടശേഖരങ്ങൾ തരിശായി മാറി.
ഓണം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളിൽ കർഷകർക്ക് ഒരു മുറം പച്ചക്കറി ഉല്പാദിപ്പിക്കാൻ വേണ്ടി മാത്രമായിരിക്കുന്നു കൃഷിഭവനുകൾ.അതിനു വേണ്ടിത്തന്നെ എത്രയോ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ഇതു മാറണം, മാറിയേ പറ്റു.നാട്ടിൽ തരിശായിക്കിടക്കുന്ന പാടശേഖരങ്ങൾ കൃഷിഭവനുകളുടെയും ഗ്രാമപ്പഞ്ചായത്തുകളുടെയും ഉത്തരവാദിത്വത്തിൽ ഏറ്റെടുത്ത് പാടശേഖര സമിതികളിലൂടെ കൃഷിയിറക്കണം അവിടെ പച്ചക്കറികളും, നെല്ലും, വാഴയും മറ്റ് കാർഷിക വിളകളും കൃഷി ചെയ്യണം.
അതിനു വേണ്ട സഹായങ്ങൾ അവർക്കു ചെയ്തു കൊടുക്കണം. ഒരു ഗ്രാമപ്പഞ്ചായത്തിൽ തരിശായിക്കിടക്കുന്ന പാടശേഖരങ്ങളും കരപ്പുരയിട ങ്ങളും കണ്ടെത്തി അവിടെ കൃഷി ചെയ്താൽ വിലക്കയറ്റം പച്ചക്കറികളുടെ ദൗർലഭ്യം തുടങ്ങിയവ പരിഹരിക്കുവാൻ സാധിക്കും. പാടശേഖരങ്ങളിലും മറ്റും കൃഷി ചെയ്യുമ്പോൾ കർഷകർ അനുഭവിക്കുന്ന ഒരു പ്രശ്നം ജലക്ഷാമമാണ്. നാട്ടിൽ പലയിടത്തും ഉപയോഗശൂന്യമായിക്കിടക്കുന്ന ധാരാളം ജലസ്രോതസ്സുകൾ ഉണ്ട്.
അവയെ വേണ്ടവിധത്തിൽ വിനിയോഗിക്കാൻ ശ്രമിക്കാവുന്നതാണ്.പല സ്ഥലങ്ങളിലും ഉള്ള ജലസ്രോതസ്സുകൾ ഇന്ന് കയ്യേറ്റങ്ങളാലും പാഴ്വസ്ഥുക്കൾ നിക്ഷേപിച്ചും അന്യാധീനപ്പെട്ടിരിക്കുകയാണ്. പുത്തൂർ -പവിത്രേശ്വരം പഞ്ചായത്തിൻ്റെ അധികാര പരിധിയിലുള്ള തെക്കുംചേരി മൂന്നാം ചിറയുടെ കാര്യം നോക്കാം. മൂന്ന് ഏക്കറിൽ അധികം വിസ്തൃതിയുണ്ടായിരുന്നു ഒരു തണ്ണീർത്തടമായിരുന്നു ഇത്. ഇത് ഒരു കാലത്ത് താമരപ്പൂക്കൾ നിറഞ്ഞ് മനോഹരമായ താമരച്ചിറയായിരുന്നു.
ഇന്നതിൻ്റെ അവസ്ഥ വളരെ പരിതാപകരമാണ്. കയ്യേറ്റ ത്താലും പാഴ്വസ്ഥുക്കൾ നിക്ഷേപിച്ചും ഇതിൻ്റെ വിസ്തൃതി പാടേ കുറഞ്ഞിരിക്കുന്നു. ഈ മൂന്നാം ചിറപൂർവ്വസ്ഥിതിയിൽ എത്തിച്ചാൽ ഈ പ്രദേശത്തുള്ള കർഷകർക്ക് വളരെ ഉപകാരപ്രദമായിരിക്കും. അതിനു വേണ്ട തയ്യാറെടുപ്പുകൾ ഗ്രാമപ്പഞ്ചായത്തിൽ നിന്നാണ്. തണ്ണീർത്തട വികസനത്തിന് കോടിക്കണക്കിന് രൂപ കേന്ദ്ര-സംസ്ഥാന സർക്കാരുകർ ചെലവഴിക്കുന്നുണ്ട്.
ഈ ചിറയും അതിൽ ഉൾപ്പെടുത്തി ഇവിടം കൃഷി വികസനത്തിന് ഊന്നൽ നൽകാവുന്നതാണ്. അതിനു വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് അധികാരികളാണ്. മൂന്നാം ചിറയുടെ നവീകരണം ലക്ഷ്യമാക്കി ബി.ജപി.പ്രവർത്തകർ ചിറയുടെ കാടുകേറിക്കിടന്ന റോഡ് വശം വൃത്തിയാക്കുകയുണ്ടായി. അവരുടെ പ്രവർത്തനങ്ങളിലേക്ക്…..