സ്കൂളിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി പുന്നപ്ര ശ്രീനാരായണ സമിമി വിദ്യാലയത്തിലേക്ക് ഒരു നെടും വിളക്ക് സമർപ്പിക്കുകയുണ്ടായി. വാദ്യമേളങ്ങളോടും കലാരൂപങ്ങളോടും കൂടിയ ഘോഷയാത്ര വളരെ വർണ്ണ മനോഹരമായിരുന്നു.
ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമവകുപ്പ് ,സാംസ്കാരികം, പബ്ലിക് റിലേഷൻസ് എന്നീ വകുപ്പുകളുടെ സെക്രട്ടറി ശ്രീമതി മിനി ആൻ്റണി IAS നിർവ്വഹിച്ചു.
തദവസരത്തിൽ സമിതി പ്രസിഡൻ്റ് ഷിജി, സെക്രട്ടറി ത്യാഗരാജൻ, ഫിനാൻസ് ചെയർമാൻ എ.എം.ജോഷി, സ്കൂൾ ഹെഡ്മിസ്ട്രസ് ത്യേസ്യാമ്മ, സ്കൂൾ മാനേജർ ഫാദർ ജോർജ്ജ് കിഴക്കേവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

NEWS 22 TRUTH . EQUALITY . FRATERNITY