Breaking News

തന്നത്താൻ മനസ്സിലാക്കാൻ സാധിക്കുമ്പോൾ മാത്രമെ ഒരാൾക്ക് വിദ്യാഭ്യസംകൊണ്ട് തൃപ്തിപ്പെടാനാവൂ: ഡോ.എസ്.രാധാകൃഷ്ണൻ.

സെപ്റ്റംബർ 5 അദ്ധ്യാപക ദിനം ദേശീയമായി ആചരിക്കുകയാണ്.അദ്ധ്യാപകരെ ആദരിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഒരു സുപ്രധാന അവസരമാണ് അദ്ധ്യാപകദിനം. ഭാരതത്തിൽ അധ്യാപക ദിനം ഡോ.ടരാധാകൃഷ്ണൻ്റെ ജന്മദിനമാണ്.അദ്ദേഹം പ്രശസ്ത തത്ത്വചിന്തകനും പണ്ഡിതനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്നു.

ആകെ വികസനത്തിൽ അദ്ധ്യാപകരുടെ പരിശ്രമങ്ങളെ ഈ ദിവസം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.ഇത് പ0നത്തിൻ്റെയും പഠിപ്പിക്കലിൻ്റെയും ആത്മാവിനെ ആഘോഷിക്കുന്നു. കൂടാതെ വിദ്യാർത്ഥികൾക്കും മറ്റും വിവിധ മത്സരങ്ങൾ നടത്തുന്നു മാറുന്ന ലോകത്ത് ഫലപ്രദമായ പഠനം ഉറപ്പാക്കാൻ അദ്ധ്യാപകർ പൊരുത്തപ്പെടുകയും നവീകരിക്കുകയും ചെയ്യുന്നു.

അഭിലാഷ്.ജി.ആർ. ( ഇടവട്ടം കെ എസ് എം വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഇലക്ട്രോണിക്സ് അദ്ധ്യാപകൻ. മികച്ച കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങ് അദ്ധ്യാപക അവാർഡ് ജേതാവ്, മികച്ച പ്രഭാഷകൻ, സാമൂഹിക-വിദ്യാഭ്യസ മേഖലയിൽ സജീവ സാന്നിദ്ധ്യം )

അദ്ധ്യാപകരുടെ അർപ്പണബോധത്തെ അംഗീകരിച്ചു കൊണ്ടും വിദ്യാഭ്യാസത്തെ നമ്മുടെ ജീവിതത്തിലെ പരിവർത്തന ശക്തിയായി വിലയിരുത്തി പ്രതിജ്ഞയെടുക്കേണ്ടതും ആവശ്യമാണ്. പാഠ്യ-പാഠ്യേതര വിഷയങ്ങൾ ഗഹനമായ രീതിയിൽ അറിയുകയും നേടിയ അറിവുകൾ വരും തലമുറയ്ക്കു വേണ്ടി വേണ്ട രീതിയിൽ പകർന്നു കൊടുക്കുകയും ചെയ്യുക എന്നുള്ളതാണ്ഓരോ അദ്ധ്യാപകൻ്റെയും ഉത്തരവാദിത്വം. ഈ ഉത്തരവാദിത്വത്തിൽ നിന്ന് ഒരാൾ എന്ന് പിൻമാറുന്നുവോ അന്ന് അയാൾ അദ്ധ്യാപകനല്ലാതാകുന്നു.

അദ്ധ്യാപകൻ ഒരു മാതൃകയാവണം ; കുട്ടികൾക്കും സമൂഹത്തിനും. ചിന്ത, പ്രവൃത്തി, സഹകരണം തുടങ്ങിയ സകല മേഖലകളിലും അദ്ധ്യാപകൻ്റെ നിലപാട് സമൂഹം ശ്രദ്ധിക്കുന്നതായിരിക്കും. കൂടാതെ സാമൂഹിക പ്രശനങ്ങളിൽ ഇടപെടുകയും പക്വതയോടെ നിലപാടുകൾ എടുക്കുകയും ചെയ്യേണ്ടതാണ്.സമൂഹത്തിൻ്റെ ഇടയിൽ അദ്ധ്യാപകനുള്ള സ്ഥാനം നിസ്ഥുലമാകണമെങ്കിൽ, അംഗീകാരം ലഭിക്കണമെങ്കിൽ ചെറിയ കാര്യമല്ല.

സജിമോൻ.പി.എ. ( വെണ്ടാർ ശ്രീവിദ്യാധിരാജാ മോഡൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ VHSC വിഭാഗം അദ്ധാപകൻ. മുൻ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്.സുമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യം.പ്രഭാഷകൻ )

അയാളുടെ സർവ്തോൻമുഖമായ പ്രവർത്തനമേഖലകളുടെ ആകെ തുകയാണ് ആദ്ദേഹത്തിൻ്റെ മികവിന് ആധാരം. ഇത്തരത്തിലുള്ള അദ്ധ്യാപകർ എന്നും ആദരിക്കപ്പെടും. ഭയം, ഭക്തി, ബഹുമാനം തുടങ്ങിയവ കുട്ടി കളിലും സമൂഹത്തിനും ഉണ്ടാകും.ഇത്തരത്തിലുളള അദ്ധ്യാപകരായിരുന്നു കഴിഞ്ഞ തലമുറ.ഇന്നത് മാറിയിരിക്കുന്നു എന്നുള്ളതാണ് സത്യം . കാലഗതിയനുസരിച്ച് എല്ലാത്തിനും മാറ്റം ഉണ്ടായിരിക്കുന്നു.

അത്യന്താധുനിക ഈ കാലത്ത് അദ്ധ്യാപകരും വിദ്യാർത്ഥികളും പാടേ മാറിയിരിക്കുന്നു. ക്ലാസ്സിലെ അറിവിൻ്റെ മുതലാളി എന്ന പദവി നഷ്ടമായ ഈ കാലഘട്ടത്തിൽ അദ്ധ്യാപകനും വിദ്യാർത്ഥികളും പരസ്പരം അറിവു പങ്കിടുകയും പരസ്പരം പഠിപ്പിക്കുകയും ചെയ്യുന്ന ക്ലാസ്സ് റൂമുകളായി മാറിയിരിക്കുന്നു. വിവര സാങ്കേതിക വിദ്യ പഠിക്കുവാൻ നെട്ടോട്ടമോടുന്ന കാഴ്ച നമുക്കു കാണാൻ കഴിയുന്നു.

പി.ആർ.മംഗളാനന്ദൻ പിള്ള ( ദീർഘകാലം അദ്ധ്യാപകനും പ്രഥമാദ്ധ്യാപകനും സേവനം അനുഷ്ഠിച്ച് കൊട്ടാരക്കര പവിത്രേശ്വരംKNNM VHSS & HSSൽ നിന്നും വിരമിച്ചു .സാമൂഹിക-സാംസ്കാരിക മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹം നല്ലൊരു ചിന്തകനും, പ്രഭാഷകനുമാണ്. )

കാരണം തൻ്റെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ വേണ്ടി അദ്ധ്യാപകർ എപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്.അങ്ങനെയാവണം ഓരോ അദ്ധ്യാപകരും.തൻ്റെ സംശയങ്ങളെ ഇല്ലാതാക്കാൻ അവൻ്റെ സർവ്വതോൻ മുഖമായ വികാസത്തിന് പരിപോഷകനായി മാറുവാനും കുട്ടികളുടെ മാനസിക പ്രശ്നങ്ങളും മറ്റും കണ്ടെത്തി പരിഹാരിക്കുന്നതിനും അദ്ധ്യാപകൻ തയ്യാറാവണം.

കുട്ടികൾക്ക് സ്നേഹവാൽസല്യ നിഥിയായ വ്യക്തിയായിരിക്കണം അദ്ധ്യാപകൻ. അവൻ്റെ എല്ലാ പ്രശ്നങ്ങളും കണ്ടെത്തുന്നതിൽ കഴിവുള്ളവനാകണം അദ്ധ്യാപകൻ. അദ്ധ്യാപകൻ -വിദ്യാർത്ഥി- രക്ഷകർത്താവ് എന്ന നിലയിൽ സന്തുലിത സഹകരണത്തോടു കൂടി മാത്രമെ ഒരു വിദ്യാർത്ഥിയുടെ സമ്പൂർണ്ണ വികാസം സാധ്യമാകു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …