ഇന്ന് കുടുംബ കലഹത്തിൻ്റെയും മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മൂലവും സാമ്പത്തിക ബാധ്യതയും കാരണം എത്രയെത്ര ആത്മഹത്യകളും കൊലപാതങ്ങളും നടക്കുന്നു. അനുദിനം വർദ്ധിച്ചു വരുന്ന ഇത്തരം പ്രവണതകൾ നമ്മുടെ നാട്ടിൽ നിത്യസംഭവമായതിനാൽ ആരും തന്നെ ഇതിനെതിരെ പ്രതികരിക്കുന്നില്ല എന്നുള്ളതാണ് സത്യം.
ഭാര്യ ഭർത്താവിനോടും ഭർത്താവ് ഭാര്യയോടും കാണിക്കുന്ന വൈരുദ്ധ്യങ്ങൾ കാരണം ഇരയാകുന്നത് അവരുടെ കുഞ്ഞുങ്ങളാണ്. നിഷ്കളങ്ക ജീവിതങ്ങളെ ഇല്ലാതാക്കി സ്വയം ഇല്ലാതാകുന്ന രീതി അനുദിനം വർദ്ധിക്കുകയാണ്.ഇതിനൊരു നേർ വിപരീത ചിന്തയും പ്രവർത്തിയും ആണ് നസീർ. കൊല്ലത്തിൻ്റെ തെരുവിൽ പെട്ടി ആട്ടോയിൽ മൂന്നു കുഞ്ഞുങ്ങളുമായികഴിയുന്ന നസീർ മറ്റുള്ളവർക്കും പ്രചോദനമാണ്.’
തെരുവിലെ ജീവിതം കണ്ട് ദയ തോന്നിയ കുറെ നല്ല മനുഷ്യർ ഇദ്ദേഹത്തെ സഹായിക്കാൻ ആരംഭിച്ചു. ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉത്തരവാദിത്വിത്തിൽ ഒരു വീട് വച്ചു കൊടുക്കുവാൻ തീരുമാനിക്കുകയും വീടിൻ്റെ പണി പൂർണതയിൽ എത്തിക്കൊണ്ടിരിക്കുകയുമായിരുന്നു. ഈ അവസരത്തിലാണ് നസീറിൻ്റെ ഭാര്യ അതിമോഹവുമായി 60 വയസ്സു കഴിഞ്ഞ ഒരാളുമായി ഒളിച്ചോടിയത്.
പോകുമ്പോൾ മൂന്നു മക്കളെയും തെരുവോരത്ത് പെട്ടി ആട്ടോയിൽ ഉപേക്ഷിച്ചിട്ടായിരുന്നു പോയത്.ഇപ്പോൾ മൂന്നു കുഞ്ഞുങ്ങളേയും മാറോടു ചേർത്ത് ഈ അച്ഛൻ്റെ സംരക്ഷണയിൽ പെട്ടി ആട്ടോയിൽ രാപകൽ കഴിയുകയാണ്.കാരണം ചെറു ബാല്യങ്ങൾക്കു പോലും സുരക്ഷിതമല്ലാത്ത ഇവിടെ നസീർ എന്ന ഈ പിതാവിൻ്റെ മനസ്സിൽ തീയാണ്”….. കൂടുതൽ കാര്യങ്ങൾ നസീറിൽ നിന്നും അറിയാം..