Breaking News

ഇസ്രയേൽ ഗാസ വീഥികളിൽ മനുഷ്യർ മരിച്ചുവീഴുന്നു. ഗാസ വളഞ്ഞ് ഇസ്രയേൽ

വൈദ്യുതിയും ഭക്ഷണവും ഇല്ല ,സമ്പൂർണ്ണ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നു. കരയുദ്ധത്തിലേക്ക്. ഇസ്രയേൽ -ഹമാസ് പോരാട്ടം അയവില്ലാതെ തുടരവേ മരിച്ചുവീഴുന്നവരുടെ എണ്ണം ഉയരുന്നു. ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 800 ആയി. ഇതിൽ 10 നേപ്പാൾ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ഇസ്രയേൽ നടത്തിയ പ്രത്യാക്രമങ്ങളിൽ 560 പാലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയ്ക്കു നേരെ ആക്രമണത്തിന് ഇസ്രയേൽ മൂന്നുലക്ഷം റിസർവ് സൈനികരെ സജ്ജരാക്കി.
ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലെ വൈദ്യുതിയും ഭക്ഷണവും ഇന്ധനവും തടഞ്ഞ് പൂർണ്ണ ഉപരോധത്തിന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഉത്തരവിട്ടു. സിറ്റിയിൽ കനത്ത വ്യോമക്രമം തുടരുന്നു .23 ലക്ഷം ജനസംഖ്യയുള്ള ദാസയിൽ ശനിയാഴ്ച രാത്രി തന്നെ വൈദ്യുതി നിലച്ചിരുന്നു. ആക്രമണം കനത്തതോടെ സിറ്റിയിലുള്ളവർ രണ്ട് ദിവസത്തിനിടെ വീട് ഒഴിഞ്ഞുപോയെന്നാണ് റിപ്പോർട്ടുകൾ. ഗാസയിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ ജവാലിയയിൽ വ്യമാക്രമണത്തിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇസ്രയേലിലെ സംഗീതോത്സവം ചോരക്കളമായി ശനിയാഴ്ച തെക്കൻ ഇസ്രയേലിൽ പ്രവേശിച്ച ഹമാസ് സായുധസംഘം നടത്തിയ ഞെട്ടിപ്പിക്കുന്ന ആക്രമണങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു .രക്ഷപ്പെട്ടവരുടെ അനുഭവവിവരണങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ് . തെക്കൻ ഇസ്രയേലിൽ കിബു റ്റ്സിൽ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിനെത്തിയ 260 പേരാണ് ഹമാസ്നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇതിലേറെയും ചെറുപ്പക്കാരാണ്.
ഗാസാ അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് സംഗീതോത്സവം നടന്ന സ്ഥലം. വെള്ളിയാഴ്ച രാത്രിയിലെ നൃത്ത പരിപാടിക്ക് ശേഷം ക്യാമ്പുകളിൽ മിക്കവാറും പേർ ഉറക്കത്തിൽ ആയിരിക്കെയാണ്‌ രാവിലെ ആക്രമണം ഉണ്ടായത്. അപ്രതീക്ഷിതമായി വെടിവെപ്പിൽ നിന്നും രക്ഷപ്പെടാനായി പലവഴിക്കായി ചിതറി ഓടിയവരിൽ പലരും ആറുമണിക്കൂറിലേറെ മരുഭൂമിയിലെ കുറ്റിക്കാട്ടിലും മറ്റും ഒളിച്ചിരുന്നു .ഒട്ടേറെപ്പേരെ ഹമാസംഘം പിടിച്ചു കൊണ്ടു പോയി.
അടുത്ത പ്രദേശമായ റഹാത്തിൽ നിന്നുള്ള ഇസ്രായേൽ പൗരന്മാരായ അറബ് വംശജരാണ് ഒടുവിൽ ട്രക്കുകളിലെത്തി പരിക്കേറ്റ വരെ അടക്കം രക്ഷിച്ചത്. സംഭവ സ്ഥലത്ത് ആയിരത്തോളം കാറുകളാണ് ചിതറിക്കിടക്കുന്നത്. വാഹനങ്ങളുടെ ടയറുകൾ വെടിവെച്ച് തകർത്തിരുന്നു. രക്ഷപ്പെടാനായി ഓടുന്നതിന്റെയും ആളുകളെ പിന്തുടർന്നുപിടിച്ചുകൊണ്ടു പോകുന്നതിന്റെയും വീഡിയോകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …