Feb 12, 2026 10:23 PM
Breaking News

നൂൽച്ചിത്ര രചനയിലൂടെ ദൃശ്യമാകുന്നത് പ്രഗൽഭർ മാത്രമല്ല…. ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ ആഗ്രഹിക്കുന്നവർ ഈ കലാകാരൻ്റ ജീവിതം മനസ്സിലാക്കണം…

ത്രഡ് ആർട്ടിൽ വിസ്മയം തീർത്തു കൊണ്ടിരിക്കുന്ന രഞ്ജിത്ത് കൊല്ലം ജില്ലയിൽ ചന്ദനത്തോപ്പ് ചാത്തിനാംകുളം നിവാസിയാണ്.വീട്ടിലെ സാഹചര്യങ്ങളിൽ ദു:ഖിതനായ ഇയാൾ ജീവിതത്തിൽനിന്നും ഒളിച്ചോടാൻ പല പ്രാവിശ്യം ശ്രമിച്ചെങ്കിലും ആ ശ്രമമെല്ലാം പരാജയമായിരുന്നു.

തൻ്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച സൗഹൃദത്തിൽ നിന്നുണ്ടായ സഹോദരിയുടെ പ്രചോദനപരമായ ഉപദേശങ്ങളാലും നിർദേശങ്ങളാലും സ്വജീവിത ത്തിലേക്ക് തിരിച്ചു വന്ന രഞ്ജിത്ത് ത്രഡ് ആർട്ടിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇപ്പോൾ ഭേദപ്പെട്ട രീതിയിൽ ഈ മേഖലയിൽ ജോലി ഉണ്ട്.

വളരെ ദൂരെ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉപഭോക്താക്കൾ ഉണ്ട്. തൻ്റെ സ്വന്തം വീട്ടിൽ വാടകയ്ക്ക് കഴിയുന്ന രഞ്ജിത്തിന് കൂടുതൽ ആഗ്രഹം ഒന്നും തന്നെയില്ല. ഈ മേഖലയിൽ നിന്നും കൂടുതൽ വരുമാനം ഉണ്ടാക്കി വാടക കൊടുക്കാതെ തൻ്റെ തന്നെ വീട് സ്വന്തമാക്കണമെന്ന്.

 

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …