നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു അറിയിച്ചു. സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
എന്നാൽ റോഡ് സുരക്ഷാസംബന്ധിച്ചു ചേർന്ന് ഉന്നത തല അവലോകനയോഗത്തിലാണ് തീയതികളിൽ മാറ്റം വരുത്താൻ ധാരണയായത്. ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള സമയപരിധി ഒക്ടോബർ 30 വരെ നീട്ടിയതായി പിന്നീട് അറിയിച്ചു. ഏറ്റവും ഒടുവിലാണ് അടുത്തമാസം ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കി മന്ത്രിയുടെ പ്രഖ്യാപനം.
NEWS 22 TRUTH . EQUALITY . FRATERNITY