സമൂഹമാധ്യമങ്ങളിലൂടെ പരിപാടി അവതരിപ്പിച്ചു കൊണ്ടിരുന്ന റേഡിയോ അവതാരകൻ ആർ ജെ ഫിലിം ഫിലിപ്പിൻസിൽ വെടിയേറ്റു മരിച്ചു. പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുകയാണ് സംഭവം. വീട്ടിൽ ഇരുന്നുകൊണ്ട് പ്രഭാത പരിപാടികൾ അവതരിപ്പിക്കുകയായിരുന്ന ജുവാൻ ജുമാ ലോൺ ആണ് കൊല്ലപ്പെട്ടത്.
തെക്കൻ ഫിലിപ്പീൻസിലെ മിസാമിസ് ഓക്സിഡന്റൽ പ്രവിശ്യയിലെ കളാമ്പ നഗരത്തിലാണ് പ്രേക്ഷകരെ ഞെട്ടിച്ച ഈ സംഭവം നടന്നത്. പരിപാടിക്ക് ആർ ജെ ക്യാമറയിൽ നിന്ന് മാറി നോക്കുന്നതും പിന്നീട് വീഴുന്നതുംആണ് പ്രേക്ഷകർ കണ്ടത്. ഒന്നിലധികം തവണ വെടിവെച്ച് അക്രമി ജുവാൻ ധരിച്ചിരുന്ന സ്വർണമാലയും പറിച്ചെടുത്ത് സ്ഥലം വിടുകയായിരുന്നു.
ജുവാന്റെ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കാത്തുനിന്ന കൂട്ടാളികളോടൊപ്പം കടന്നുകളഞ്ഞു എന്നാണ് പോലീസ് പറയുന്നത്. അക്രമിയാരെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഫിലിപ്പീൻസ് മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തുന്നതിൽ കുപ്രസിദ്ധി ആർജിച്ചിട്ടുള്ള രാജ്യമാണ്.