നടിയും നർത്തകിയും സംഗീതജ്ഞയുമായ ആർ. സുബ്ബലക്ഷ്മി അമ്മാൾ അന്തരിച്ചു. അസുഖത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വച്ച് കഴിഞ്ഞ രാത്രിയിലായിരുന്നു അന്ത്യം. മകളും നർത്തകിയും നടിയുമായ താരാ കല്യാണി നൊപ്പമായിരുന്നു താമസം. മുത്തശ്ശി വേഷങ്ങളിലൂടെയാണ് ഏറെയും സുബ്ബലക്ഷ്മി തിളങ്ങിയത് .കല്യാണരാമൻ, നന്ദനം ,ഗ്രാമഫോൺ, സിഐഡി മൂസ ,സീത കല്യാണം ,കഥയിലെ രാജകുമാരൻ ,തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഭർത്താവ് പരേതനായ കല്യാണ കൃഷ്ണൻ.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY