മാറനല്ലൂരിൽ 11 വണ്ടികൾ തകർത്തു .കോൺഗ്രസ് നേതാവിന്റെ വീട് ആക്രമിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കാറിൽ എത്തിയ സായുധസംഘം രാത്രി കാട്ടാക്കട മാറനല്ലൂരിൽ മണിക്കൂറുകൾ അഴിഞ്ഞാടി വ്യാപക ആക്രമം നടത്തി. കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റിൻ്റെ വീടും റോഡ് അരികിലെ 11 വാഹനങ്ങളും അവർ തകർത്തു.
സിപിഎം മണ്ണടിക്കോണം ബ്രാഞ്ച് സെക്രട്ടറിയും ഊരുട്ടമ്പലം ലോക്കൽ കമ്മിറ്റി അംഗവുമായ പാപ്പാകോട് കിഴക്കുംകര വീട്ടിൽ അഭിത്ത് (30 )ഡിവൈഎഫ്ഐ പ്രവർത്തകരായ മേലാരിയോട് ദിലീപ് ഭവനിൽ പ്രദീപ് (30) കൂവളശ്ശേരി ചാനൽക്കര പുത്തൻവീട്ടിൽ വിഷ്ണു (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഘം ലഹരിയിലായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി നടന്ന സംഭവത്തിനു പിന്നാലെ കഴിഞ്ഞദിവസം അഭിശക്തി തെ സിപിഎം പുറത്താക്കി. പുലർച്ചെ ഒരു മണിയോടെയായിരുന്നു അക്രമത്തിന്റെ ആരംഭം. നിർത്തിയിട്ടിരുന്ന വാഹനമോടെ ചില്ലുകൾ തകർത്തു.
കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് മഞ്ഞമൂല സ്വദേശി കുമാറിന്റെ വീട്ടിലെത്തി കുമാറിനുനേരെ വാളോങ്ങി. വീടിൻറെ ജനാലച്ചിലുകൾ തകർത്തു. കുരുത്തംകോട് സ്വദേശി ജോസഫിന്റെ ചെന്നിയോടുള്ള കൃഷി നശിപ്പിച്ചു. മണിക്കൂറുകളോളം സംഘം ഈ പ്രദേശത്ത് ചുറ്റിക്കറങ്ങി വ്യാപക അക്രമം നടത്തി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും.
NEWS 22 TRUTH . EQUALITY . FRATERNITY