രാമമന്ത്രധ്വനി ഉയർത്തി അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ഇന്ന് രാവിലെ പ്രതിഷ്ഠാ കർമ്മം 11.30ന് ആരംഭിച്ചു. താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം 12.20ന് പ്രാണ പ്രതിഷ്ഠ ചടങ്ങ് നടത്തുകയുണ്ടായി. യജമാനനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ തന്നെ അയോധ്യയിലെത്തിയിരുന്നു. കാശിയിലെ പുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷത്തിന്റെ നേതൃത്വത്തിൽ നടന്ന അനുഷ്ഠാന ചടങ്ങുകൾ കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു.
വിവിധ പുണ്യങ്ങളിൽ നിന്നുള്ള 114 കലശങ്ങളിലെ ജലം ഉപയോഗിച്ച് അഭിഷേകം നടത്തുകയുണ്ടായി. കഴിഞ്ഞദിവസം ശയ്യാധിവാസത്തിനു കിടത്തിയ വിഗ്രഹത്തെ ഉണർത്താനുള്ള ജാഗരണ അധിവാസം ഇന്ന് പുലർച്ചെ ആരംഭിച്ചിരുന്നു .മൈസൂരിലെ ശില്പി അരുൺയോഗി രാജ് കൃഷ്ണ ശിലയിൽ തീർത്ത 51 ഇഞ്ച് വിഗ്രഹമാണ് പ്രതിഷ്ഠ. അഞ്ചു വയസ്സുള്ള ബാലനായ രാമന്റെ വിഗ്രഹമാണ് ഇത്. ഇതോടൊപ്പം ഇതുവരെ താൽക്കാലിക ക്ഷേത്രത്തിൽ ആരാധിച്ചിരുന്ന രാംലല്ല വിഗ്രഹവും പ്രതിഷേധിച്ചിട്ടുണ്ട്.