Breaking News

പിതാവിന്‍റെ ജന്മദിനത്തില്‍ കേക്ക് വാങ്ങാന്‍ പോയ 19കാരനെ കുത്തിക്കൊന്നു (വീഡിയോ)

പിതാവിന്‍റെ ജന്മദിനത്തില്‍ കേക്ക് വാങ്ങാന്‍ പോയ 19കാരന്‍ കുത്തേറ്റുമരിച്ചു. യുവാവിനെ കുത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഡല്‍ഹിയിലെ അംബേദ്ക്കര്‍ നഗറിലാണ് സംഭവം.

പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുനാല്‍ എന്ന 19കാരന്‍ പേസ്ട്രി ഷോപ്പിലേക്ക് നടക്കുന്നതിനിടെ നാലുപേര്‍ ചേര്‍ന്ന് വളഞ്ഞ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുനാലിനെ നാലുപേരും വീണ്ടും വീണ്ടും കുത്തുന്നതായി കാമറ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

നെഞ്ചത്തും വയറിലും പിന്‍വശത്തും നിരവധി കുത്തേറ്റ കുനാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രതികളില്‍ രണ്ടുപേര്‍ ചേര്‍ന്ന് ഈയിടെയാണ്

ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റായ ഫ്ലിപ് കാര്‍ട്ടില്‍ നിന്നും കത്തി വാങ്ങിയത്. ഗൗരവ് എന്ന പ്രതിയും കുനാലും ഒരേ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടിരുന്നതായും ഇതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ ശത്രുത നിലനിന്നിരുന്നതായും പൊലീസ് പറയുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …