Breaking News

സംസ്ഥാനത്ത് മരണം പതിനായിരം കടന്നു; മരണപ്പെട്ടവരിൽ 71 ശതമാനം 60 വയസിനു മേലെയുളളവര്‍; ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്…

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇന്ന് 221 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച്‌ മരണസംഖ്യ 10,167 ആയി.

മരിച്ചവരിവല്‍ 71.81 ശതമാനവും 60 വയസിനു മേല്‍ പ്രായമുള്ളവരാണ്. സംസ്ഥാനത്ത് നാലു ജില്ലകളിലെ കോവിഡ് മരണസംഖ്യ ആയിരം കടന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്- 2123.

തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത് – 1132 പേര്‍. സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് കുറയുമ്ബോഴും മരണ നിരക്ക് വര്‍ധിക്കുകയാണ്. ഇന്നലെ 227 ആയിരുന്നു പ്രതിദിന കോവിഡ് മരണനിരക്ക്.

അതേസമയം കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു എന്നതുമാത്രമാണ് ആശ്വാസകരം. ഇന്ന് 13.2 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി. 30 വരെ ഉയര്‍ന്ന ശേഷമാണ് പോസിറ്റിവിറ്റി നിരക്ക് താഴ്ന്നത്. ലോക്ക്ഡൗണ്‍

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …