ന്യൂഡല്‍ഹി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയ 61 പേരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ 15 പേര് യുവതികളാണ്. ഇവരില്‍ നിന്ന് മദ്യക്കുപ്പികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷന് പരിധിയിലെ ഗ്രീന്‍ ബ്യൂട്ടി ഫാംഹൗസിലാണ് പൂള് പാര്‍ട്ടി നടന്നത്. 46 പുരുഷന്മാരും 15 സ്ത്രീകളുമാണ് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയത്.
ഇവരാരും മാസ്ക് ധരിച്ചിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെല്ലാം ഡല്‍ഹി നിവാസികളാണ്.
NEWS 22 TRUTH . EQUALITY . FRATERNITY