ഇന്ത്യയില്‍ കൊവിഡ് മൂന്നാംതരംഗം ഒഴിവാക്കാനാകാത്തതാണെന്നും അടുത്ത ആറ് മുതല്‍ എട്ട് ആഴ്ച്ചയ്ക്കുള്ളില്‍ അത് രാജ്യത്തെത്തുമെന്നും എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയയുടെ മുന്നറിയിപ്പ്.
രാജ്യത്തെ പ്രധാന വെല്ലുവിളി ഒരു വലിയ ജനസംഖ്യയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയെന്നതാണ്, എങ്ങനെ പെരുമാറുന്നുവെന്നും ആള്‍ക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതും അനുസരിച്ചിരിക്കും
കാര്യങ്ങളുടെ പോക്കെന്നും ഗുലേറിയ വ്യക്തമാക്കി. രാജ്യം വീണ്ടും തുറന്നതോടെ കൊവിഡ് മുന്‍കരുതല്‍ കുറഞ്ഞതാണ് വില്ലനാകുന്നത്. ഒന്നും രണ്ടും തരംഗങ്ങളില്‍ നിന്നും ജനങ്ങള്‍ ഒന്നും പഠിച്ചതായി
തോന്നുന്നില്ല. ആള്‍ക്കൂട്ടങ്ങള്‍ കൂടുന്നു. ജനങ്ങള്‍ ഒത്തുചേരുന്നു. ദേശീയ തലത്തില്‍ കേസുകളുടെ എണ്ണം കൂടാന്‍ സമയമെടുക്കും. പക്ഷേ ആറുമുതല്‍ എട്ട് ആഴ്ച്ചകള്‍ക്കുള്ളില്‍ മൂന്നാം തരംഗം ആരംഭിച്ചേക്കാം. – ഡോ. ഗുലേറിയ മുന്നറിയിപ്പ് നല്‍കുന്നു.