Breaking News

12ാം ക്ലാസ്​ പരീക്ഷഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണം; സംസ്​ഥാനങ്ങള്‍ക്ക്​ സുപ്രീംകോടതി നിര്‍ദേശം

പന്ത്രണ്ടാം ക്ലാസ്​ പരീക്ഷാഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന്​ എല്ലാ സംസ്​ഥാനങ്ങള്‍ക്കും സുപ്രീംകോടതിയുടെ നിര്‍ദേശം. പന്ത്രണ്ടാം ക്ലാസ്​ പരീക്ഷയുടെ മൂല്യനിര്‍ണയം സംബന്ധിച്ച്‌​ വിവരങ്ങള്‍ 10 ദിവസത്തിനകം നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു.

സംസ്​ഥാനത്ത്​ കോവിഡ്​ കേസുകള്‍ കുറഞ്ഞതിൻരെ അടിസ്​ഥാനത്തില്‍ പരീക്ഷ നടത്തുമെന്ന്​ ആന്ധ്രപ്രദേശ്​ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ

നടത്തുകയെന്നും സംസ്​ഥാനം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഓരോ പരീക്ഷ ബോര്‍ഡുകളും സ്വയം ഭരണ അവകാശമുള്ളവയാണ്​. അതിനാല്‍ തന്നെ മൂല്യനിര്‍ണയത്തിന്​ സ്വയം പദ്ധതികള്‍ ആവിഷ്​കരിക്കാം.

അതിന്റെ കൃത്യത പിന്നീട്​ വിലയിരുത്തും -സു​പ്രീംകോടതി പറഞ്ഞു. നേരത്തേ നാഷനല്‍ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഓപ്പണ്‍ സ്​കൂള്‍ പരീക്ഷ റദ്ദാക്കിയിരുന്നു. എന്നാല്‍ മൂല്യനിര്‍ണയ പദ്ധതി ഇതുവരെ

വിശദീകരിച്ചിട്ടില്ല. നേരത്തേ, സി.ബി.എസ്​.ഇയും സി.ഐ.എസ്​.സി.ഇയും വിദ്യാര്‍ഥികളെ വിലയിരുത്തുന്നതിന്​ ബദല്‍ മാനദണ്ഡങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …